റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തുടക്കം. ഒക്ടോബർ അഞ്ച് വരെ 10 ദിവസം നീളുന്ന മേളയിൽ ഇന്ത്യയടക്കം ലോകത്തിന്റെ നാനാ ദിക്കുകളിൽനിന്നുള്ള 2000 പ്രസാധകർ പങ്കെടുക്കും. റിയാദിലെ കിങ് സഊദ് യൂനിവേഴ്സിറ്റി കാമ്പസിലെ മേള നഗരിയിൽ 800 പവലിയനുകൾ ഒരുങ്ങും. ഖത്തർ ആണ് ഈ വർഷത്തെ അതിഥി രാജ്യം. അറബ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ പുസ്തക മേളകളിൽ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്. കൂടാതെ ഏറ്റവും പ്രമുഖരായ എഴുത്തുകാർ, ബുദ്ധിജീവികൾ, ചിന്തകർ, പ്രസാധകർ എന്നിവരുടെ വാർഷിക സമ്മേളനവും കൂടിയാണിത്.
മേളയിലേക്ക് എല്ലാ വിഭാഗം ആളുകൾക്കും പ്രവേശനം സൗജന്യമാണ്. എന്നാൽ, മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ‘വി ബുക്’ എന്ന പ്ലാറ്റ്ഫോമിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. https://webook.com/en/events/riyadh-international-book-fair-tickets ഇതാണ് ലിങ്ക്. രജിസ്ട്രേഷൻ പൂർത്തീകരിച്ചാൽ എൻട്രി പാസ് ഇമെയിലായി ലഭിക്കും. അതിലെ ക്യൂആർ കോഡ് സ്കാൻ ചെയ്താണ് മേളയിലേക്ക് പ്രവേശിപ്പിക്കുക. വി ബുക് പോർട്ടലിൽ കയറി സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന തീയതി സെലക്ട് ചെയ്താണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.