റിയാദ്: നാടകത്തിൽ അഭിനയിക്കാൻ താൽപര്യമുള്ള എട്ട് വയസ്സിനും 55 വയസ്സിനും ഇടയിലുള്ളവർക്ക് അവസരം. റിയാദ് കലാഭവൻ എട്ടാം വാർഷികത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന ‘മനുഷ്യ ഭൂപടത്തിൽ’ എന്ന നാടകത്തിൽ അഭിനയിക്കാനാണ് അഭിനേതാക്കളെ തേടുന്നത്. കേന്ദ്ര സംസ്ഥാന അവാർഡ് ജേതാവായ ജയൻ തിരുമനയും ഷാരോൺ ഷെരീഫും ചേർന്നൊരുക്കുന്ന പുതിയ നാടകമാണിത്.
വെള്ളിയാഴ്ച (മാർച്ച് ഒന്ന്) റിയാദ് എക്സിറ്റ് 18-ലെ ശാലത് ഇസ്തിറാഹയിൽ വൈകീട്ട് അഞ്ച് മുതൽ നടക്കുന്ന ഓഡിഷനിൽ അഭിനയശേഷിയുള്ള കലാകാരന്മാരെയും കലാകാരികളെയും തിരഞ്ഞെടുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഷാരോൺ ഷെരീഫിനെ (0531579498) ബന്ധപ്പെടാം. റിയാദിൽ അരങ്ങേറി ചരിത്രം സൃഷ്ടിച്ച ‘അവർ പറയട്ടെ’, ‘1921 ഖിലാഫത്ത്’, ‘ആയിരത്തൊന്ന് രാവുകൾ’ എന്നീ നാടകങ്ങൾക്ക് ശേഷമാണ് പുതിയ നാടകം അണിഞ്ഞൊരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.