റിയാദ്: 'ഫെസ്റ്റി വിസ്റ്റ - 2021'െൻറ ഭാഗമായി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഇ. അഹ്മദ് സ്മാരക അന്താരാഷ്ട്ര ബാഡ്മിൻറൺ ടൂർണമെൻറ് സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ടൂർണമെൻറിൽ അഞ്ഞൂറോളം മത്സരാർഥികൾ മാറ്റുരച്ചു. വിജയികൾക്ക് ട്രോഫിയും കാഷ് പ്രൈസും സമ്മാനിച്ചു. റിയാദ് എക്സിറ്റ് 18ലെ ഗ്രീൻ ക്ലബ് റിക്രിയേഷൻ കോർട്ടിൽ വൈകീട്ട് അഞ്ചിന് ആരംഭിച്ച ടൂർണമെൻറ് പുലരുവോളം നീണ്ടു. ഇന്ത്യ, സൗദി, ഫിലിപ്പീൻസ്, മലേഷ്യ, ഇന്തോനേഷ്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള കളിക്കാർ ടൂർണമെൻറിൽ മാറ്റുരച്ചു.
സിൻമാർ, ഐ.ബി.സി, ന്യൂ മിഡിലീസ്റ്റ്, ഗ്രീൻസ് ക്ലബുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ടൂർണമെൻറിൽ വനിതകളും കുട്ടികളും പങ്കെടുത്തു. പ്രീമിയർ, ചാമ്പ്യൻഷിപ്, ഫ്ലൈറ്റ് ഒന്ന്, ഫ്ലൈറ്റ് രണ്ട്, ഫ്ലൈറ്റ് മൂന്ന്, ഫ്ലൈറ്റ് നാല്, ഫ്ലൈറ്റ് അഞ്ച്, ഫ്ലൈറ്റ് ആറ്, അണ്ടർ 19, 17, 15, 13 കാറ്റഗറി, മെൻസ് ഡബ്ൾസ് ആൻഡ് സിംഗിൾസ്, മിക്സഡ് ഡബ്ൾസ്, ലേഡീസ് ഡബ്ൾസ് ആൻഡ് സിംഗിൾസ്, ജൂനിയർ ബോയ്സ് ഡബ്ൾസ് ആൻഡ് സിംഗിൾസ്, ജൂനിയർ ഗേൾസ് ഡബ്ൾസ് ആൻഡ് സിംഗിൾസ്, ജൂനിയർ മിക്സഡ് ഡബ്ൾസ് എന്നിങ്ങനെ വിവിധ കാറ്റഗറികളിലായാണ് മത്സരങ്ങൾ നടന്നത്. എയർ ഇന്ത്യ മാനേജർ ഗ്യാൻ സിങ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. അഷ്റഫ് വേങ്ങാട്ട്, അനിൽ കുമാർ (സിൻമാർ), രാജീവ് മൂലയിൽ (ഐ.ബി.സി), സലിം അൽമദീന, സമദ് റോയൽ, ലിയാഖത്ത് നീർവേലി, ബഷീർ ഐബി ടെക്, സുലൈമാൻ ഊരകം, റഫീഖ് ഹസ്സൻ വെട്ടത്തൂർ, ഇബ്രാഹിം സുബ്ഹാൻ, ഉസ്മാനലി പാലത്തിങ്ങൽ, അബ്ദുൽ അസീസ് കടലുണ്ടി, അഷ്റഫ് കൽപകഞ്ചേരി, സി.പി. സലാം, ശിഹാബ് തങ്ങൾ കുറുവ, ജലീൽ തിരൂർ, കബീർ വൈലത്തൂർ, മഹമൂദ് കയ്യാർ, അൻവർ ഐദീദ് എന്നിവർ സംസാരിച്ചു. അബ്ദുൽ ഹക്കീം വഴിപ്പാറ, ഷാഫി ചിറ്റത്തുപ്പാറ എന്നിവർ പരിപാടി നിയന്ത്രിച്ചു. ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷാഹിദ് സ്വാഗതവും കൺവീനർ പി.സി. അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.
മഖ്ബൂൽ മണലൊടി (ടൂർണമെൻറ് ഡയറക്ടർ), ജോജോ വർഗീസ് (ടെക്നിക്കൽ കോഓഡിനേറ്റർ), സാജിദ് റെമ (ക്ലബ് കോഓഡിനേറ്റർ), രാജേഷ് വർഗീസ് (രജിസ്ട്രേഷൻ), ജിതിൻ (ഗ്രൗണ്ട് സപ്പോർട്ട്), ആസിഫ്, അശോക് കുമാർ, സകരിയ ഇസാഖ്, മുഹമ്മദ് റോഷൻ, ജിനു, പി.സി. ഷിംജിദ്, ഇല്യാസ് റോക്ക, സതീഷ്, ആരിഫ്, സിദ്ദീഖ്, ഷമീർ, ജോസഫ്, താഹിർ, സകീർ, ഷഫാസ്, ബദർ എന്നിവർ ടെക്നിക്കൽ വിഭാഗം കൈകാര്യം ചെയ്തു. അബ്ദുറഹ്മാൻ ഫാറൂഖ്, ബാവ താനൂർ, സഫീർ പറവണ്ണ, ചാക്കീരി നൗഷാദ്, മജീദ് പയ്യന്നൂർ, ഹാരിസ് തലാപ്പിൽ, ശംസു പെരുമ്പട്ട, പി.സി. അലി വയനാട്, കുഞ്ഞിപ്പ തവനൂർ, കുഞ്ഞോയി കോടമ്പുഴ, യൂനുസ് നാനാത്, അൻഷാദ് തൃശൂർ, ഷാഫി, സുഹൈൽ കൊടുവള്ളി, ജാഫർ സാദിഖ്, ഷഫീഖ് കൂടാളി, റഷീദ് തവനൂർ, ഗഫൂർ കൂട്ടായി, കെ.ടി. അബൂബക്കർ മങ്കട, ബഷീർ കട്ടുപ്പാറ, മനാഫ് മണ്ണൂർ, ഉമ്മർ അമാനത്ത്, മെഹബൂബ് കണ്ണൂർ, ശകീൽ തിരൂർക്കാട്, ഷൗക്കത്ത് കടമ്പോട്ട്, മുഹമ്മദ് വേങ്ങര, റഹീം ക്ലാപ്പന, സമദ് ചുങ്കത്തറ, ഷാജഹാൻ വള്ളിക്കുന്ന്, മൻസൂർ കണ്ടൻകാരി, നിസാർ വള്ളിക്കുന്ന്, മജീദ് പരപ്പനങ്ങാടി, മുക്താർ കണ്ണൂർ, ഹുസ്സൈൻ കുപ്പം, ഇഖ്ബാൽ തിരൂർ, കെ.സി. ലത്തീഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.