റിയാദ് കെ.എം.സി.സി ഹജ്ജ് വളന്റിയർ സംഗമം സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഹാജിമാർക്ക് സേവനം ചെയ്യുന്നതിനായി റിയാദിൽനിന്നും രജിസ്റ്റർ ചെയ്ത വളന്റിയർമാരുടെ സംഗമം അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്നു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സംഗമം പ്രസിഡന്റ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ഓർഗനൈസിങ് സെക്രട്ടറി ജലീൽ തിരൂർ അധ്യക്ഷത വഹിച്ചു. നൂറിൽപരം വളന്റിയർമാർ ഇത്തവണയും ഹജ്ജ് സേവനത്തിനായി റിയാദിൽ നിന്നും തിരിക്കുന്നുണ്ട്.
സൗദി നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വളന്റിയർ സേവനത്തിൽ കോവിഡ് കാലഘട്ടത്തിലൊഴികെ റിയാദിൽ നിന്നും നിരവധി പ്രവർത്തകരാണ് പങ്കെടുത്തു വരുന്നത്. സ്വയം സേവന സന്നദ്ധരായി മുന്നോട്ടുവരുന്ന വളന്റിയർമാർ മൂന്നു ദിവസം പൂർണമായും ഹജ്ജ് സേവനത്തിനായി മക്കയിലുണ്ടാവും.
ഇന്ത്യൻ എംബസിയുടെ അംഗീകാരമുള്ള വളന്റിയർമാർ കെ.എം.സി.സിയുടെ പ്രത്യേക ഡ്രസ്കോഡ് അണിഞ്ഞാണ് സേവനരംഗത്തുണ്ടാവുക. പരിപാടിയിൽ കോയ വാഫി വയനാട് മുഖ്യപ്രഭാഷണം നടത്തി. അബ്ദുസലാം തൃക്കരിപ്പൂർ, യു.പി. മുസ്തഫ, കബീർ വൈലത്തൂർ, മുജീബ് ഉപ്പട, ഷുഹൈബ് പനങ്ങാങ്ങര, അബ്ദുൽ മജീദ് പയ്യന്നൂർ, അഡ്വ. അനീർ ബാബു, സിദ്ദീഖ് തുവ്വൂർ, നിയാസ് ഇസ്മായിൽ എന്നിവർ സംസാരിച്ചു.
കെ.ടി. അബൂബക്കർ സ്വാഗതവും മാമുക്കോയ ഒറ്റപ്പാലം നന്ദിയും പറഞ്ഞു. റസാഖ് വളക്കൈ, ബാവ താനൂർ, അക്ബർ വേങ്ങാട്ട്, അബ്ദുറഹ്മാൻ ഫറോക്ക്, മുഹമ്മദ് വേങ്ങര, നജീബ് നെല്ലാങ്കണ്ടി, ഷൗക്കത്ത് പാരിപ്പള്ളി, അൻവർ വാരം, ഷാഫി സെഞ്ച്വറി, അഷ്റഫ് വെള്ളെപ്പാടം, കുഞ്ഞിപ്പ തവനൂർ, അബ്ദുൽഖാദർ വെന്മനാട്, മെഹബൂബ് കണ്ണൂർ, സലിം ഗുരുവായൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.