റിയാദ്: ദേശീയ ദിനത്തോടനുബന്ധിച്ച് 'അന്നം നൽകുന്ന രാജ്യത്തിന് ജീവരക്തം സമ്മാനം' എന്ന ശീർഷകത്തിൽ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി റിയാദ് ശുമൈസി ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ 250 ലധികം പേർ പങ്കെടുത്തു. രാവിലെ എട്ടിന് ആരംഭിച്ച ക്യാമ്പ് ൈവകീട്ട് മൂന്നോടെയാണ് അവസാനിച്ചത്. കെ.എം.സി.സി നേതൃത്വത്തിൽ ദേശീയ ദിനത്തോടനുബന്ധിച്ച് ഒമ്പതു വർഷമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു വരുന്നുണ്ട്. കിങ് സഊദ് മെഡിക്കൽ സിറ്റി ഡെപ്യൂട്ടി ഡയറക്ടർ (ലാബ്) ഡോ. അബ്ദുൽ വഹാബ് ബിൻ ജുമാ ഉദ്ഘാടനം ചെയ്തു. വിദേശി സമൂഹം രാജ്യത്തോട് കാണിക്കുന്ന ആദരവും സ്നേഹവും വിലമതിക്കാനാവാത്തതാണെന്നും രക്തദാനം മഹത്തായ ഒരു ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു. സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് ഹാരിസ് തലാപ്പിൽ അധ്യക്ഷത വഹിച്ചു.
ബ്ലഡ് ബാങ്ക് ഡെപ്യൂട്ടി ഡയറക്ടർ അലി ഇബ്രാഹിം, ഡയറക്ടർ മുഹമ്മദ് അലി അൽ മുതൈരി, എം.ഒ.എച്ച് കോഓഡിനേറ്റർ ഡോ. ഖാലിദ് അൽ സുബൈഹി എന്നിവർ സംസാരിച്ചു. ആക്ടിങ് സെക്രട്ടറി കബീർ വൈലത്തൂർ, ഓർഗനൈസിങ് സെക്രട്ടറി ജലീൽ തിരൂർ, ട്രഷറർ യു.പി. മുസ്തഫ, സഹഭാരവാഹികളായ കെ.ടി. അബൂബക്കർ, മുജീബ് ഉപ്പട, റസാഖ് വളക്കൈ, സിദ്ദീഖ് തുവ്വൂർ, മാമുക്കോയ ഒറ്റപ്പാലം, സിദ്ദീഖ് കോങ്ങാട്, നൗഷാദ് ചക്കീരി, പി.സി. അലി വയനാട്, ഷാഹിദ് മാസ്റ്റർ, ഷംസു പെരുമ്പട്ട, അബ്ദുറഹ്മാൻ ഫറോക്ക്, സഫീർ തിരൂർ, അക്ബർ വേങ്ങാട്ട്, ജില്ല ഭാരവാഹികളായ ഹനീഫ മൂർക്കനാട്, അഷ്റഫ് വെള്ളപ്പാടം, കുഞ്ഞിപ്പ തവനൂർ, അബ്ദുൽ ഖാദർ വെണ്മനാട്, ഇസ്മാഈൽ കരോളം, അൻവർ വാരം, റഹീം ക്ലാപ്പന, ഉസ്മാൻ പരീത്, മനാഫ് മാനന്തവാടി, ബഷീർ ബത്തേരി, ഏരിയ ഭാരവാഹികളായ ഉമർ അമാനത്ത്, നൗഫൽ തിരൂർ, സമദ് ചുങ്കത്തറ, ഷിഫ്നാസ് ശാന്തിപുരം എന്നിവർ നേതൃത്വം നൽകി. റഹ്മത്ത് അഷ്റഫ്, ജസീല മൂസ എന്നീ വനിത കെ.എം.സി.സി ഭാരവാഹികളുടെ നേതൃത്വത്തിൽ 25 ഓളം വനിതകളും രക്തദാനക്യാമ്പിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.