റിയാദ്: നവോദയ കലാസാംസ്കാരിക വേദിയുടെ 13ാം വാർഷികാഘോഷം 'നാട്ടുത്സവം' എന്ന പേരിൽ വെള്ളിയാഴ്ച അൽഹൈർ റോഡിലെ ഉവൈദ ഫാമിൽ നടക്കും. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മ മുഖ്യാതിഥിയാവും. കോമഡി സ്കിറ്റുകളുമായി, മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സുരഭി ലക്ഷ്മിയും എം80 മൂസ ടീം അംഗങ്ങളായ വിനോദ് കോവൂരും സി.ടി. കബീറും നാടൻ പാട്ടുകളുമായി പ്രസീത ചാലക്കുടിയും മനോജ് കുമാറും ആഘോഷത്തിന് മാറ്റുകൂട്ടാൻ എത്തും.
ദമ്മാമിൽനിന്നും സൗദി പാട്ടുകൂട്ടത്തിന്റെ ഒരു വൻസംഘവും പരിപാടിയിൽ പങ്കെടുക്കും. വൈകീട്ട് ആറിന് പരിപാടികൾ തുടങ്ങുമെന്ന് സംഘാടകർ അറിയിച്ചു. 2009 മുതൽ റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇടതുപക്ഷ പ്രവാസി സംഘടനയാണ് നവോദയ.ജീവകാരുണ്യ പ്രവർത്തനങ്ങളും കലാകായിക സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ച് പ്രവർത്തിക്കുന്ന നവോദയയുടെ 13ാം വാർഷികമാണ് അരങ്ങേറുന്നതെന്ന് വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.