റിയാദ്: ഫുട്ബാൾ ഇതിഹാസം പെലെയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വാർത്തക്കുറിപ്പിൽ അറിയിച്ചു. കാൽപന്ത് കളി ഇത്രയും ജനകീയമാക്കിയ ഒരു കളിക്കാരനെ വേറെ കാണാൻ കഴിയില്ല. ഏറ്റവും ചെറിയ പ്രായത്തിൽതന്നെ ബ്രസീലിന് ലോകകപ്പ് നേടിക്കൊടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചയാളായിരുന്നു പെലെ. തന്റെ പതിനേഴാമത്തെ വയസ്സിലായിരുന്നു അത്. പ്രതികൂലമായ ജീവിത സാഹചര്യങ്ങളെ അതിജീവിച്ച് പതിനേഴാം വയസ്സിൽ രാജ്യത്തിനു വേണ്ടി ലോകകപ്പ് നേടിക്കൊടുക്കുമ്പോൾ പെലെ ലോകത്തെ ഫുട്ബാളിലൂടെ ഒന്നിപ്പിക്കുകയായിരുന്നു. അതുവരെ വംശീയതയുടെ പേരിൽ മാറ്റിനിർത്തപ്പെട്ടിരുന്ന അദ്ദേഹം എല്ലാവർക്കും സ്വീകാര്യമായി എന്നുള്ളത് ഒരു യാഥാർഥ്യം. എല്ലാവർക്കും മാതൃകയായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്ത അദ്ദേഹം ഒരിക്കലും അനാവശ്യ വിവാദങ്ങളിലൊന്നുംപെട്ടിട്ടില്ല. ഒരു കളിക്കാരൻ എങ്ങനെയാകണം എന്ന് കാണിച്ചുകൊടുക്കുന്നതിനോടൊപ്പം ഒരു മനുഷ്യൻ എങ്ങനെയാകണം എന്നതിനു കൂടി മാതൃകയാകണം എന്ന് പെലെ പറഞ്ഞത് ഈ സന്ദർഭത്തിൽ ഓർക്കേണ്ടതുണ്ട്. ലോകത്തിന് മുഴുവൻ അറിയാവുന്ന, ലോകം മുഴുവൻ ഓർക്കുന്ന അപൂർവങ്ങളിൽ അപൂർവമായ വ്യക്തിത്വത്തിനുടമയായിരുന്നു പെലെയെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു.
അദ്ദേഹത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് റിയാദ് ഇന്ത്യൻ ഫുട്ബാൾ മുഖ്യ രക്ഷാധികാരിയും ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ അബ്ദുല്ല വല്ലാഞ്ചിറ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.