റിയാദ്: സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് സ്ഥാനാർഥികളുടെ ചരിത്രമാർന്ന വിജയത്തിൽ ആഹ്ലാദം പങ്കിട്ട് റിയാദ് ഒ.ഐ.സി.സി നേതാക്കളും പ്രവർത്തകരും. ആഘോഷഭാഗമായി കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് നേതാക്കളും പ്രവർത്തകരും സന്തോഷം പങ്കിട്ടത്. ബത്ഹ സബർമതി ഓഫിസിൽ നടന്ന പരിപാടിക്ക് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഒ.ഐ.സി.സി ഭാരവാഹികളായ സലീം കളക്കര, രഘുനാഥ് പറശ്ശിനിക്കടവ്, സജീർ പൂന്തുറ, ഷംനാദ് കരുനാഗപള്ളി, യഹിയ കൊടുങ്ങല്ലൂർ, ഷുക്കൂർ ആലുവ, ജോൺസൺ മാർക്കോസ്, ഹക്കീം പട്ടാമ്പി, രാജു പാപ്പുള്ളി, നാദിർഷ റഹ്മാൻ, റഹ്മാൻ മുനമ്പത്ത്, സലിം അർത്തിയിൽ, കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി സാത്തർ താമരത്ത്, ഷൗക്കത്ത് കടമ്പോട്ട് എന്നിവർ സംസാരിച്ചു.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും വൈസ് പ്രസിഡൻറ് അമീർ പട്ടണത്ത് നന്ദിയും പറഞ്ഞു. കെ.കെ. തോമസ്, നാസർ വലപ്പാട്, മജു സിവിൽ സ്റ്റേഷൻ, വഹീദ് വാഴക്കാട്, സൈനുദ്ധീൻ കൊടക്കാടൻ, മൊയ്ദു മണ്ണാർക്കാട്, ഷബീർ വരിക്കാപ്പള്ളി, സാദിഖ് മലപ്പുറം, പ്രെഡിൻ അലക്സ്, ഷഫീർ പത്തിരിപ്പാല, അൻസാർ, മുഹമ്മദലി, മുസ്തഫ വി.എം പെരുവെമ്പ്, അൻസാർ വർക്കല, അനസ് പാലക്കാട്, ഷാജഹാൻ സലിം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.