റിയാദ്: കാട്ടാനയുടെ ചൂളംവിളിയും സിംഹത്തിെൻറ ഗർജനവും വരയൻ കുതിരകളുടെ സവാരിയുമുൾെപ്പടെ മരുക്കാട്ടിൽ ആസ്വാദകരെ ആശ്ചര്യപ്പെടുത്തുകയാണ് റിയാദ് സീസൺ ആഘോഷ വേദികളിലൊന്നായ സഫാരി പാർക്ക്. റിയാദ് നഗരത്തിൽനിന്ന് പടിഞ്ഞാറുമാറി മുസാഹ്മിയ പട്ടണത്തിെൻറ സമീപമാണ് പൊന്നിൻ നിറമുള്ള മണ്ണിൽ തീർത്ത ഈ മരുഭൂ ഉദ്യാനം. നഗരംവിട്ട് മലയിറങ്ങി ചുവന്ന മരുഭൂമിയിലൂടെയുള്ള യാത്രയിൽ തുടങ്ങുന്നു സഫാരി പാർക്കുമായി ബന്ധപ്പെട്ട വിസ്മയ കാഴ്ചകൾ.
അറേബ്യൻ ഉപദ്വീപുകളിൽ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന മൃഗങ്ങളുടെ അമൂല്യ ആവാസ മേഖലകൂടിയാണ് സഫാരി പാർക്ക്. റിയാദ് സീസണിെൻറ ഭാഗമായി മനോഹരമായി ഒരുക്കിയ പാർക്കിലെ അപൂർവയിനം പക്ഷികളും ജലാശയവും കാടും സന്ദർശകരെ ഇവിടേക്ക് മാടിവിളിക്കുന്നതാണ്. വിശാലമായ മരുഭൂമിയിൽ തുറസ്സായ കൂടുകളിൽ പാർക്കുന്ന മൃഗങ്ങളെ കാണാൻ പ്രത്യേക സഫാരി ബസുകളും ഓരോ മൃഗങ്ങളെ കുറിച്ചും അവയുടെ ആവാസ വ്യവസ്ഥകളെ കുറിച്ചും കൃത്യമായ വിവരങ്ങൾ നൽകാൻ ഈ ബസുകളിൽ ഗൈഡുകളുമുണ്ട്.
മൃഗങ്ങളുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും കൃത്യമായി മറുപടി നൽകാൻ പ്രാപ്തരും വിവിധ ഭാഷകൾ കൈകാര്യം ചെയ്യാൻ സമർഥരുമാണവർ. സിംഹം, സീബ്ര, ജിറാഫ്, പുലി, കടുവ, കാട്ടാനകൾ, മാനുകൾ, ഒട്ടകപക്ഷി, വിവിധയിനം കുതിരകൾ, ഒട്ടകം, കാട്ടാടുകൾ, അപൂർവയിനം നായ്ക്കൾ തുടങ്ങി പലയിനം മൃഗങ്ങളുടെ പറുദീസയാണിവിടെ. അപകടസാധ്യതയില്ലാത്ത ഇടങ്ങളിൽ മൃഗങ്ങളെ അടുത്ത് കാണാനും ഫോട്ടോ എടുക്കാനും ഗൈഡുകൾ സഹായിക്കും.
ബസിലിരുന്ന് ഫോട്ടോ എടുക്കാനോ വിഡിയോ പകർത്താനോ വിലക്കില്ല. ഒരുമണിക്കൂറിലേറെ നീളുന്ന യാത്ര സൗദിയിൽനിന്ന് ലഭിച്ച അപ്രതീക്ഷിത അനുഭവമാണെന്നാണ് സഞ്ചാരികളുടെ അഭിപ്രായം. വിനോദത്തോടൊപ്പം വിജ്ഞാനപ്രദവുമായ യാത്രക്കൊടുവിൽ വിശ്രമിക്കാൻ അറേബ്യൻ ആതിഥേയത്വത്തിെൻറ മധുരം നിറച്ച കൂടാരങ്ങളും ഒരുക്കിയിട്ടുണ്ട്. സഫാരിക്ക് പുറമെ കുട്ടികൾക്കായുള്ള കളിസ്ഥലങ്ങളും കളിയുപകരണങ്ങളും വിനോദ വിജ്ഞാന പരിപാടികളും ഇതിനോട് അനുബന്ധിച്ചുണ്ട്. റസ്റ്റാറൻറുകളും കോഫീ ഷോപ്പുകളും ഭക്ഷണം കഴിക്കാനുള്ള ഇരിപ്പിടങ്ങളും ആരെയും ആകർഷിക്കും വിധമാണ്.
നഗരം ശൈത്യകാലത്തിലേക്ക് നീങ്ങുന്ന പ്രത്യേക കാലാവസ്ഥയുടെ അപൂർവ ആസ്വാദനകാലംകൂടിയാണ് ഈ മാസം. 55 സൗദി റിയാലാണ് പ്രവേശന ഫീസ്. രണ്ടു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ഓൺലൈൻ വഴി ടിക്കറ്റെടുത്ത് തവക്കൽനാ കോഡ് ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്യണം.
സുരക്ഷ പരിശോധന, ടിക്കറ്റ് സ്കാൻ ചെയ്യൽ എന്നീ നടപടികളിലൂടെ കടന്നാണ് അകത്തേക്ക് പ്രവേശനം. സഫാരി പാർക്കിലേക്ക് റിയാദ് സീസൺ മീഡിയ സെൻറർ മാധ്യമ പ്രവർത്തകർക്കായി പ്രത്യേകം യാത്ര ഒരുക്കിയിരുന്നു. യാത്രയിൽ ഗൾഫ് മാധ്യമം ലേഖകരും റിയാദ് സീസണിെൻറ അതിഥികളായി പങ്കെടുത്തു.
യാത്രക്കുശേഷം ഗഹ്വ നുകർന്നും ഈത്തപ്പഴം രുചിച്ചും റിയാദ് സീസൺ റിപ്പോർട്ട് ചെയ്യാനെത്തിയ വിദേശ മാധ്യമപ്രവർത്തകർ 'സൗദി ഞങ്ങളെ ഓരോ ദിവസവും അത്ഭുതപ്പെടുത്തുന്നു' എന്നാണ് പ്രതികരിച്ചത്. രാജ്യം കണ്ട ഏറ്റവും വലിയ വേദിയിൽ ഏഴര ലക്ഷം ആസ്വാദകർ പങ്കെടുത്ത ഉദ്ഘാടന ആഘോഷമാണ് റിയാദ് സീസൺ ആഘോഷങ്ങളുടെ പ്രധാന വേദിയായ റിയാദിലെ ബോളീവാർഡ് സിറ്റിയിൽ നടന്നത്.
ആയിരക്കണക്കിന് സന്ദർശകരാണ് ദിനേന ബോളീവാർഡ് വിൻറർലാൻഡും സന്ദർശിക്കുന്നത്. ഇതെല്ലം അത്ഭുതകരമാണ്, അനിവാര്യമായ മാറ്റത്തിന് രാജ്യം സാക്ഷ്യം വഹിക്കുന്നതിെൻറ അടയാളങ്ങളാണിതെല്ലാമെന്നും വിദേശ മാധ്യമപ്രവർത്തകർ 'ഗൾഫ് മാധ്യമ'വുമായി സംസാരിക്കവേ എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.