റിയാദ് ടാക്കീസ് സംഘടിപ്പിച്ച സൗദി സ്ഥാപക ദിനാഘോഷം
റിയാദ്: മൂന്ന് നൂറ്റാണ്ടുമുമ്പ് 1727 ഫെബ്രുവരി 22ന് ഇമാം മുഹമ്മദ് ബിൻ സഊദിന്റെ കരങ്ങളാൽ ദറഇയ തലസ്ഥാനമായി ആദ്യ സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ ഓർമപുതുക്കാനായി ഈ വർഷം മുതൽ പ്രഖ്യാപിച്ച സൗദി സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി റിയാദ് ടാക്കീസ് വിപുലമായ ആഘോഷം സംഘടിപ്പിച്ചു.
റിയാദ് മലസ് കിങ് അബ്ദുല്ല പാർക്കിന്റെ പരിസരത്താണ് ആഘോഷം സംഘടിപ്പിച്ചത്. ദേശീയഗാനം ആലപിച്ചും കേക്ക് മുറിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും രാജ്യത്തിന്റെ സന്തോഷത്തിൽ പങ്കുചേർന്ന ആഘോഷ പരിപാടിയിൽ ആക്ടിങ് പ്രസിഡന്റ് തങ്കച്ചൻ വർഗീസ് അധ്യക്ഷത വഹിച്ചു.
ഉപദേശകസമിതി അംഗങ്ങളായ നവാസ് ഒപ്പീസ്, സലാം പെരുമ്പാവൂർ, കോഓഡിനേറ്റർ ഷൈജു പച്ച, നബീൽ ഷാ, രാജൻ കാരിച്ചാൽ എന്നിവർ സംസാരിച്ചു. കബീർ പട്ടാമ്പി, അഷ്റഫ് ഫൈസൽ, സുൽഫി കൊച്ചു, പ്രദീപ് കിച്ചു, എബിൻ കിഴക്കേക്കര, ഷാനവാസ് ആലുങ്ങൽ, ഷംസു തൃക്കരിപ്പൂർ, ഹരി കായംകുളം, സാജിദ് നൂറനാട്, സനൂപ് രയരോത്ത്, ജോണി തോമസ്, മഹേഷ് ജയ്, നിസാർ പള്ളിക്കശേരി, അഖിൽ വിജയൻ, സിയാവുദദ്ദീൻ, അൻസാർ കൊടുവള്ളി, റജീസ്, സാജിർ, അൻവർ, കൃഷ്ണ അരവിന്ദ്, ഷഹനാസ്, സോണി ജോസഫ്, അശോക്, അഖിൽ പുനത്തിൽ തുടങ്ങി നിരവധിപേർ പങ്കെടുത്തു. ജോ. സെക്രട്ടറി സജീർ സമദ് സ്വാഗതവും ആർട്സ് കൺവീനർ ജബ്ബാർ പൂവാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.