റിയാദ്: സ്വതന്ത്ര സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് സെപ്റ്റംബര്‍ 22ന് സംഘടിപ്പിക്കുന്ന ‘മെഗാ ഷോ-2023’ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ വിൻറര്‍ ടൈം കമ്പനി എം.ഡി വര്‍ഗീസ് കെ. ജോസഫ് സാമൂഹിക പ്രവര്ത്തകന് ശിഹാബ് കൊടുക്കാടിന് പോസ്റ്റര്‍ കൈമാറി പ്രകാശനം നിര്‍വഹിച്ചു. പ്രസിഡൻറ് നൗഷാദ് ആലുവ അധ്യക്ഷത വഹിച്ചു. ജോയന്റ് സെക്രട്ടറി ഷമീർ കലിങ്കൽ സ്വാഗതവും ട്രഷറർ സിജോ മാവേലിക്കര നന്ദിയും പറഞ്ഞു. സംഗീതലോകത്ത് വ്യത്യസ്ത ആലാപനത്തിലൂടെ ശ്രദ്ധ നേടിയ അരവിന്ദ് വേണുഗോപാല്‍, സിന്ധു പ്രേംകുമാര്‍, എസ്.എസ്. അവനി, അതുല്‍ നറുകര തുടങ്ങിയ ഗായകര്‍ മെഗാ ഷോയില്‍ അണിനിരക്കും. ഇതിന് പുറമെ റിയാദിലെ കലാകാരന്മാരുടെ കലാവിരുന്നും അരങ്ങേറും.
പോസ്റ്റർ പ്രകാശന ചടങ്ങിൽ രക്ഷാധികാരി അലി അലുവ, സനു മാവേലിക്കര, ശങ്കര്‍ കേശവന്, മെഗാ ഫെസ്റ്റ് ചെയർമാൻ ഡൊമിനിക് സാവിയോ, ജോര്‍ജ് തൃശൂര്‍, ഉപദേശകസമിതി അംഗം സലാം പെരുമ്പാവൂര്‍, കോഓഡിനേറ്റർ ഷൈജു പച്ച, ജോയൻറ് കൺവീനർ സജീര്‍ സമദ്, ഫിനാൻഷ്യൽ കൺവീനർ കെ.ആര്. അനസ്, കൺവീനർ പി.വി. വരുണ്‍, വൈസ് പ്രസിഡൻറ് നബീല്‍ ഷാ, വളൻറിയർ കാപ്റ്റൻ റിജോഷ് കടലുണ്ടി, ഐ.ടി കൺവീനർ അനില്‍ കുമാര്‍ തമ്പുരു, ഫൈസല്‍ കൊച്ചു, ജോണി തോമസ് എന്നിവര്‍ സംസാരിച്ചു. 101 അംഗ സംഘാടക സമിതി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.