ദമ്മാം: മാഡ്രിഡ് എഫ്.സി ഒമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന് കീഴിലുള്ള ടീമുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റ് വെള്ളിയാഴ്ച മുതൽ ആഗസ്റ്റ് 18 വരെ ദമ്മാം ഹദഫ് വിന്നേഴ്സ് സ്റ്റേഡിയത്തിൽ നടക്കും. ഇലവൻസ് ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിന്റെ ഫിക്സ്ചർ, ജഴ്സി, ലോഗോ പ്രകാശന ചടങ്ങുകൾ റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്നു. ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ സഫീർ മണലോടി അധ്യക്ഷത വഹിച്ചു. റോസ് ഗാർഡൻ മാനേജർ അസ്കർ ടൂർണമെൻറ് കമ്മിറ്റി കൺവീനർ യൂസഫ് ദാറുസ്സിഹക്ക് നൽകി ടൂർണമെൻറ് ലോഗോ പ്രകാശനം നിർവഹിച്ചു.
റോസ് ഗാർഡൻ നൽകുന്ന ടീം ജഴ്സി മാഡ്രിഡ് പ്ലയർ അബു ഒലിപ്പുഴ ഏറ്റുവാങ്ങി. ടൂർണമെൻറിലേക്കുള്ള വിന്നേഴ്സ് ട്രോഫി പ്രകാശനം പ്രവിശ്യയിലെ നഹല അൽവാദി ഗ്രൂപ് പർച്ചേഴ്സ് മാനേജർ മഹ്റൂഫ് ബാബു പുതുക്കുടിയും റണ്ണേഴ്സ് ട്രോഫി ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ സക്കീർ വെള്ളക്കടവും നിർവഹിച്ചു. ഡിഫ ട്രഷറർ അഷ്റഫ് സോണി ടൂർണമെന്റിലേക്കുള്ള വളൻറിയർ ജഴ്സി പ്രകാശനം ചെയ്തു. ഡിഫ ആക്ടിങ് പ്രസിഡന്റ് നാസർ വെള്ളിയത്ത്, ഭാരവാഹികളായ സഹീർ മജ്ദാൽ, മുജീബ് പാറമ്മൽ, ഖലീൽ റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു. മാഡ്രിഡ് ക്ലബ് സെക്രട്ടറി ഹാരിസ് നീലേശ്വരം സ്വാഗതവും ട്രഷറർ ഷബീർ ബക്കർ നന്ദിയും പറഞ്ഞു. ഷുക്കൂർ ആലുങ്ങൾ, ഫൈസൽ മണലൊടി, സിദ്ദീഖ് എന്നിവർ ഫിക്സ്ചർ ക്രമീകരണം നടത്തി. സമീർ സാം, യുസഫ് ചേറൂർ, കരിം കൊളപ്പുറം, അമീൻ കണ്ണൂർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.