ജിദ്ദ: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്.എസ്.സി) ഗ്ലോബല്‍ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന 15ാമത് ബുക്ക് ടെസ്റ്റിനുള്ള രജിസ്ട്രേഷന് ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. പ്രവാചകന്റെ ജീവിത ദർശനങ്ങൾ അറിയുക, പൊതുജനങ്ങളിലും വിദ്യാര്‍ഥികളിലും ചരിത്രവായന വളര്‍ത്തുക എന്നിവ ലക്ഷ്യം വെച്ചാണ് ബുക്ക് ടെസ്റ്റ് ആരംഭിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും രണ്ടു ഘട്ടങ്ങളിലായാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.
പുസ്തകത്തോടൊപ്പം പ്രസിദ്ധീകരിക്കുന്ന ചോദ്യാവലി അനുസരിച്ച് സെപ്റ്റംബർ 14 മുതല്‍ ഒക്ടോബർ 15 വരെ പ്രത്യേകം വെബ്സൈറ്റിലൂടെ പ്രിലിമിനറി പരീക്ഷ എഴുതി യോഗ്യത നേടുന്നവർക്ക് ഒക്ടോബർ 20, 21 തീയതികളിൽ നടക്കുന്ന ഫൈനല്‍ പരീക്ഷയിൽ പങ്കെടുക്കാം. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി രചിച്ച് ഐ.പി.ബി പ്രസിദ്ധീകരിച്ച ‘മുഹമ്മദ് നബി’ (മലയാളം), ‘ദ ഗൈഡ് ഈസ് ബോൺ’ (ഇംഗ്ലീഷ്) എന്നീ പുസ്തകങ്ങൾ അടിസ്ഥാനമാക്കിയാണ് ബുക്ക് ടെസ്റ്റ് നടത്തുന്നത്.
ഗൾഫ് രാജ്യങ്ങൾക്ക് പുറമെ യൂറോപ്, ആഫ്രിക്ക, നോർത്ത് അമേരിക്കൻ രാജ്യങ്ങളിലടക്കം പ്രത്യേകം തയാറാക്കിയ ഡിജിറ്റല്‍ സംവിധാനം വഴിയും നേരിട്ടും ഒരു ലക്ഷം വായനക്കാരിലേക്ക് ബുക്ക് ടെസ്റ്റ് സന്ദേശം എത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. രജിസ്ട്രേഷൻ www.booktest.rsconline.org എന്ന ലിങ്ക് ഉപയോഗിക്കാമെന്നും വിവരങ്ങൾക്ക് 966532061033, 966537190613 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.