റിയാദ്: ഇന്ത്യയിലേക്ക് പോകുന്നവർ യാത്രക്ക് 72 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തി കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണമെന്ന നിബന്ധനയിൽ പുനരാലോചന വേണമെന്ന് ആവശ്യമുയരുന്നു. ഇതനുസരിച്ച് സൗദിയിൽനിന്ന് നാട്ടിലേക്ക് പോകുന്നവർ ഇങ്ങനെ പരിശോധന നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതിയാണ് യാത്ര. കോവിഡ് സൗദിയിൽ രൂക്ഷമായ സമയത്ത് ഇത് അനിവാര്യമായിരുന്നു.
എന്നാൽ, പ്രതിദിനം 300 കോവിഡ് കേസുകള്‍ മാത്രം റിപ്പോർട്ട് ചെയ്യുന്ന സൗദിയില്‍നിന്ന് ഇപ്പോൾ നാട്ടിലേക്ക് പോകുമ്പോൾ ആർ.ടി.പി.സി.ആർ ടെസ്റ്റ് നിര്‍ബന്ധം പറയുന്നരീതിയിലാണ് വിമർശനം ഉയർന്നിട്ടുള്ളത്. ഇവിടെനിന്ന് പോകുന്ന എല്ലാവരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് ഇമ്യൂൺ സ്റ്റാറ്റസ് കൈവരിച്ചവരാണ്.
നാട്ടിലെ വിമാനത്താവളത്തില്‍െവച്ച് ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നുമുണ്ട്. നെഗറ്റിവ് ഫലമുള്ളവർക്ക് ക്വാറൻറീൻ സ്വീകരിക്കാനും ആവശ്യമായ ചികിത്സ തേടാനും ഇത് മതിയാകും. ചെറിയ വരുമാനക്കാരായ പ്രവാസികള്‍ രണ്ടും മൂന്നും വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിക്കുമ്പോള്‍ ടെസ്റ്റ് നടത്താൻ വേണ്ടി ചെലവാക്കേണ്ടി വരുന്നത് വലിയ തുകതന്നെയാണ്. കുടുംബങ്ങൾക്ക് അത് അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് വർധിക്കുന്നു. കുത്തിവെപ്പുകൾ സ്വീകരിച്ച് പ്രതിരോധശേഷി ആർജിച്ചവരെ ടെസ്റ്റിൽനിന്ന് ഒഴിവാക്കണമെന്ന അഭിപ്രായമാണുള്ളത്.
പുതിയ വിമാന സർവിസുകൾ നിലവിൽ വരുമ്പോൾ എന്തൊക്കെ മാർഗനിർദേശങ്ങൾ കൈക്കൊള്ളണമെന്ന് ഇതുവരെ ചട്ടങ്ങളൊന്നും നിലവിൽ വന്നിട്ടില്ല. ഇപ്പോൾ അടിയന്തര സാഹചര്യത്തിൽ നിലവിൽവന്ന വന്ദേഭാരത് വിമാനങ്ങളാണ് ഇന്ത്യയിലേക്ക് സർവിസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.