ജുബൈൽ: ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റിയുടെ പുതിയ ചെയർമാനായി ആർ.ടി.ആർ. പ്രഭുവിനെ (തങ്ക പ്രഭു രാജാപോൾ) നിയമിച്ചു. കഴിഞ്ഞ 12 വർഷമായി ജാപ്പനീസ് കമ്പനിയായ യോകോഗാവയിൽ ഉദ്യോഗസ്ഥനാണ് പ്രഭു.
ഇന്ത്യക്കാരുടെ വിവിധ പ്രശ്നങ്ങളിൽ ഇടപെട്ടും അവരുടെ ഉന്നമനത്തിനായി സന്നദ്ധ സേവനം നടത്തിയും പ്രവാസികൾക്കിടയിൽ സജീവമാണ് ആർ.ടി.ആർ. പ്രഭു. ജുബൈൽ ഇന്ത്യൻ സ്കൂളിന്റെ അധ്യക്ഷ പദവി വലിയ ഉത്തരവാദിത്തമാണെങ്കിലും സ്കൂളിന്റെയും കുട്ടികളുടെയും പലതലങ്ങളിലുള്ള വളർച്ചക്കുവേണ്ടി പ്രവർത്തിക്കാനുള്ള വലിയ അവസരമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂല്യബോധം, ആശയവിനിമയ കഴിവുകൾ, പഠനപുരോഗതി തുടങ്ങിയവയിലുള്ള പ്രകടനം ഉയർത്തുക എന്നതും ലക്ഷ്യമിടുന്നുണ്ട്. തന്റെ പ്രവർത്തനപരിചയവും സേവനസന്നദ്ധതയും ഇതിന് മുതൽക്കൂട്ടാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ. ജൗഷീദ്, മെഹുൽ ചൗഹാൻ എന്നിവർക്ക് ശേഷം, നിലവിലുള്ള മാനേജ്മെൻറ് കമ്മിറ്റിയിൽനിന്ന് ‘റൗണ്ട് റോബിൻ’ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ ചെയർമാനാണ് ആർ.ടി.ആർ. പ്രഭു. തമിഴ്നാട് തിരുനെൽവേലി സ്വദേശിയാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.