റിയാദ്: യൂത്ത് ഇന്ത്യ സോക്കർ ക്ലബാണ് രണ്ടാം സ്ഥാനക്കാരായത്. വിജയകിരീടത്തിലേക്കുള്ള പ്രയാണത്തിൽ പ്രവാസി സോക്കർ സ്പോർട്ടിങ്ങാണ് യൂത്ത് ഇന്ത്യയുടെ കിരീട സ്വപ്നങ്ങൾക്ക് ആഘാതമേൽപിച്ചത്. റിഫ പ്രസിഡന്റ് ബഷീർ ചേലേമ്പ്ര റണ്ണേഴ്സ് ട്രോഫിയും ഗൾഫ് മാധ്യമം മാനേജർ സലീം മാഹി കാഷ് അവാർഡും മെഡലുകളും സമ്മാനിച്ചു. സെമി ഫൈനലിന്റെയും ഫൈനലിന്റെയും ഇടവേളയിൽ നടന്ന വെറ്ററന്റ് മത്സരത്തിൽ റിയാദ് ലെജൻഡ്സ് വിന്നേഴ്സ് ട്രോഫിയും മീഡിയ വൺ ലെജൻഡ്സ് റണ്ണേഴ്സ് ട്രോഫിയും കരസ്ഥമാക്കി.
ടൂർണമെന്റ് കോഓഡിനേറ്റർ അബ്ദുൽകരീം പയ്യനാട് ട്രോഫി നൽകി. ടൂർണമെന്റ് റഫറിമാരായ മാജിദ്, അമീർ, അൻസാർ, മജീദ്, ഷരീഫ്, മുസ്തഫ മമ്പാട് എന്നിവർക്കുള്ള ആദരമായി ടൂർണമെൻറ് കമ്മിറ്റി കൺവീനർ അഷ്റഫ് കൊടിഞ്ഞി മെഡലുകൾ സമ്മാനിച്ചു. മികച്ച കളിക്കാരനുള്ള ബഹുമതി പ്രവാസി സോക്കറിലെ തസ്ലീമിനാണ്. ടോപ് സ്കോറർ ശഫാഹത്തുല്ലക്ക് (പ്രവാസി) റിഫ ടെക്നിക്കൽ ചെയർമാൻ ഷക്കീൽ തിരൂർക്കാട് പുരസ്കാരം സമ്മാനിച്ചു. മികച്ച ഡിഫൻഡർ റിംഷാദിന് (യൂത്ത് ഇന്ത്യ) റിഫ വൈസ് പ്രസിഡൻറ് കുട്ടൻ ബാബു ട്രോഫി നൽകി. മികച്ച ഗോൾ കീപ്പർ ഷാഫി (യൂത്ത് ഇന്ത്യ), മികച്ച ഗോൾ ഹംസ(റിയൽ കേരള) എന്നിവർക്ക് ടൂർണമെൻറ് കമ്മിറ്റിയംഗങ്ങളായ ഫൈസൽ കൊല്ലം, നബീൽ പാഴൂർ എന്നിവർ ട്രോഫി സമ്മാനിച്ചു. ഫെയർ പ്ലേ അവാർഡിനർഹരായ റിയൽ കേരളക്ക് മീഡിയ വൺ പ്രൊഡക്ഷൻ ഹെഡ് ഷാജഹാൻ ട്രോഫി നൽകി.
ഐ.ടി ആൻഡ് മീഡിയ വിഭാഗത്തിൽ പ്രവർത്തിച്ച അഹ്ഫാൻ, ഷരീഫ്, അൻവർ, അൻസീം, മുഹ്സിൻ, സാലിഹ്, റുവൈസ്, ഫിജാസ്, ഷാഹുൽ, സുഹൈൽ എന്നിവർക്ക് ടൂർണമെൻറ് കമ്മിറ്റിയംഗം സദറുദ്ദീൻ കീഴിശ്ശേരി മെഡലുകൾ നൽകി. സാങ്കേതിക സഹായം നൽകിയ ആഷിഖ്, സുഹൈർ, നൗഷാദ്, ഷക്കീൽ തിരൂർക്കാട് എന്നിവരെ ടൂർണമെൻറ് കമ്മിറ്റിയംഗം അംജദ് അലി ആദരിച്ചു. മെഡിക്കൽ സപ്പോർട്ട് നൽകിയ ലത്തീഫ്, ജാവേദ് എന്നിവർക്ക് കമ്മിറ്റിയംഗം ബാരിഷ് ചെമ്പകശ്ശേരി ഫലകം സമ്മാനിച്ചു.
ഫൈനൽ ചടങ്ങിൽ ‘മൗലിക ഡാൻസ് അക്കാദമി’യിലെ കുട്ടികൾ വർണാഭമായ നൃത്തപരിപാടി അവതരിപ്പിച്ചു. ഈ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും കൊറിയോഗ്രാഫി നിർവഹിച്ച നീതു നിഥിന് ടൂർണമെൻറ് കമ്മിറ്റിയുടെ ആദര ഫലകവും കൺവീനർ അഷ്റഫ് കൊടിഞ്ഞി കൈമാറി. ടൂർണമെൻറ് കമ്മിറ്റിയംഗങ്ങളായ എൻജി. അബ്ദുറഹ്മാൻ കുട്ടി, ലത്തീഫ് ഓമശ്ശേരി, തൗഫീഖ് റഹ്മാൻ, ആസിഫ് കക്കോടി, സുഹൈൽ, റഹ്മത്ത് തിരുത്തിയാട്, റിഫ അംഗങ്ങളായ ഷരീഫ് കാരന്തൂർ, നാസർ മാവൂർ, ജുനൈസ് വാഴക്കാട്, നൗഷാദ് ചക്കാല, ഷരീഫ് കാളികാവ് എന്നിവർ രണ്ടുനാൾ നീണ്ടുനിന്ന ഫുട്ബാൾ മേളക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.