റിയാദ്: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ്, മദ്റസ ടോപ് പ്ലസ് വിജയം നേടിയ വിദ്യാർഥികളെ സിയാംകണ്ടം ഏരിയ റിലീഫ് കമ്മിറ്റി (സാർക്ക്) ആദരിച്ചു. ‘നിസ്വാർഥ സേവനങ്ങളുമായി മൂന്ന് പതിറ്റാണ്ടിൽ’ എന്ന പേരിൽ സിയാംകണ്ടം സലഫി മദ്റസ ഹാളിൽ നടന്ന പരിപാടിയിൽ പ്രദേശത്തെ 33 വിദ്യാർഥികൾക്കാണ് അവാർഡ് നൽകിയത്. പരിപാടിയിൽ ചെറുകാവ് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. അബ്ദുല്ലക്കോയ ഉദ്ഘാടനം ചെയ്തു.
കെ.പി. അബ്ദുസമദ് അധ്യക്ഷത വഹിച്ചു. പുളിക്കൽ എ.എം.എം.എച്ച്.എസ് പ്രധാനാധ്യാപിക ഷീജ, മുൻ പ്രധാനാധ്യാപകൻ അജയൻ, മുൻ എ.ഡി.എം പി. കോയക്കുട്ടി, മലപ്പുറം ഇസ്ലാഹിയ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ അബ്ദുറഹ്മാൻ പാലോത്ത്, സാർക്ക് കേന്ദ്ര കമ്മിറ്റി അംഗം ബഷീർ പുളിയന്തടൻ, സബ് കമ്മിറ്റി അംഗം മൻസൂർ ഇരുമ്പുഴി, പഞ്ചായത്തംഗം കെ.പി. അബ്ദുൽ റഷീദ്, നിസാർ പുളിയന്തടൻ എന്നിവർ അറിയിച്ചു. സഹദ് ഇരുമ്പുഴി ഖിറാഅത്ത് നിർവഹിച്ചു. സബ് കമ്മിറ്റി മുഖ്യ രക്ഷാധികാരി അബ്ദുൽ ഖയ്യൂം ഇരുമ്പുഴി സ്വാഗതവും അനീസ് പുളിയന്തടൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.