റിയാദ്: റിയാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡ്രൈവേഴ്സ് കൂട്ടായ്മയായ സേഫ് വേ സാന്ത്വനം എട്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘സേഫ് വേ നൈറ്റ്’ സംഗീത പരിപാടി ഈ മാസം 29ന് നടക്കും. പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. ചടങ്ങിൽ സേഫ് വേ ചെയർമാൻ ബഷീർ കുട്ടംബൂർ അധ്യക്ഷത വഹിച്ചു.
സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടും മാധ്യമ പ്രവർത്തകൻ ഷംനാദ് കരുനാഗപ്പള്ളിയും ചേർന്ന് പ്രകാശനം നിർവഹിച്ചു. മാധ്യമ പ്രവർത്തകൻ ഷിബു ഉസ്മാൻ, അവതാരകൻ സജിൻ നിഷാൻ, സേഫ് വേ സെക്രട്ടറി അഷറഫ് ബാലുശ്ശേരി, പോഗ്രാം കോഓഡിനേറ്റർ സാജിം തലശ്ശേരി, മുഹമ്മദ് അലി എഗരൂർ, കബീർ കായംകുളം, സുൽഫി നിലമ്പൂർ, റഫീഖ് നടുവണ്ണൂർ, മുജീബ് വയനാട്, ശംസുദ്ധീൻ കായംകുളം, ജൈസൽ നന്മണ്ട, ആബിദ് മുസാഹ്മിയ എന്നിവർ പങ്കെടുത്തു. ഈ മാസം 29ന് റിയാദ് ശൈഖ് ജാബിർ റോഡിലുള്ള നൗരസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. പ്രമുഖ ഗായകൻ കണ്ണൂർ ശരീഫ്, ഫാസില ബാനു അടക്കമുള്ള കലാകാരന്മാർ അണിനിരക്കുന്ന സംഗീത വിരുന്നാണ് ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.