ദമ്മാം: അഞ്ച് മേഖലകളിലെ അഞ്ച് പുസ്തകങ്ങളെ ആസ്പദമാക്കി സൗദി മലയാളി സമാജം, ദമ്മാം ചാപ്റ്റർ സംഘടിപ്പിച്ച പുസ്തക ചർച്ച സാഹിതീയം ശ്രദ്ധേയമായി. ദമ്മാം അബീർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സൗദി മലയാളി സമാജം സൗദി ദേശീയ പ്രസിഡന്റ് മാലിക്ക് മഖ്ബൂൽ ഉദ്ഘാടനം ചെയ്തു.
തുടർന്ന് പ്രവാസി എഴുത്തുകാരായ എം. ബഷീർ (ബഹ്റൈൻ), സബീന എം. സാലി (റിയാദ്), അശ്വതി പ്ലാക്കൽ (അയർലൻഡ്), സോഫിയ ഷാജഹാൻ (ദമ്മാം) എന്നിവരുടെ കവിതകള്‍ ഷാജു അഞ്ചേരി അവതരിപ്പിച്ചു. മാധവിക്കുട്ടിയുടെ നെയ്പായസമെന്ന കഥ നജ്മുന്നീസ വെങ്കിട്ടയും, കെ.ആർ. മീരയുടെ ‘ഖബർ’ നോവൽ വിവരിച്ചുകൊണ്ട് മാത്തുക്കുട്ടി പള്ളിപ്പാടും, കേരളത്തിലെ ഒരു കാലഘട്ടത്തിലെ കഥാപ്രസംഗ വേദികളിലെ വേറിട്ട ശബ്ദമായ, സാജിദ് ആറാട്ടുപുഴ എഴുതിയ ഐഷാ ബീഗത്തിന്റെ ജീവചരിത്രം അസർ മുഹമ്മദും അവതരിപ്പിച്ചു, പൗലോ കൊയ് ലോയുടെ ആൽക്കെമിസ്റ്റ് എന്ന പുസ്തകത്തിന്റെ വായനാനുഭവം പങ്കുവെച്ചുകൊണ്ട് വിദ്യാർഥിയായ അമീർഷാ നൗഷാദും അവതരിപ്പിച്ചു.
ഷാജി മതിലകം പരിപാടിക്ക് ആശംസകള്‍ നേർന്നു. സാജിദ് ആറാട്ടുപുഴ പുസ്തകാവതരണത്തിന്മേലുള്ള ചര്‍ച്ചകളെ ഉപസംഹരിച്ചു സംസാരിച്ചു. കല്യാണി ബിനുവിന്റെ പ്രാർഥനയോടെ തുടങ്ങിയ പരിപാടിയിൽ ഷനീബ് അബൂബക്കർ മോഡറേറ്ററായി, സൗദി മലയാളി സമാജം സെക്രട്ടറി ഡോ. സിന്ധു ബിനു സ്വാഗതവും സമാജം എക്സിക്യൂട്ടിവ് അംഗം നജ്മുസ്സമാൻ നന്ദിയും പറഞ്ഞു.
ലീന ഉണ്ണികൃഷ്ണൻ, ഹുസ്ന ആസിഫ്, സരള ജേക്കബ്, ഡോ. അമിത ബഷീർ, ജേക്കബ് ഉതുപ്പ്, സഹീർ മജ്ദാൽ, ആസിഫ് താനൂർ, മുരളീധരൻ, ബിനു കുഞ്ഞു, ജയകുമാർ അന്തിപ്പുഴ, നിഖിൽ മുരളി, നൗഷാദ് മുത്തലിഫ്, ഹുസൈൻ ചമ്പോളിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.