ബുറൈദ: വിശുദ്ധ പ്രണയത്തിെൻറ പ്രതീകമായി നിലകൊള്ളുന്ന 'സഖ്റത്ത് അൻറാറ', രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നും മറ്റ് അറബ് രാജ്യങ്ങളിൽ നിന്നുമുള്ള സന്ദർശകരെ ആകർഷിക്കുന്നു. ആറാം നൂറ്റാണ്ടിലെ പ്രശസ്ത കവിയും സാഹസികനുമായ അൻറാറ ബിൻ സദ്ദാദ് അൽ-അബ്സിയുടെ പേരിലാണ് ഖസീം പ്രവിശ്യയിലെ ഐൻ അൽജുവയുടെ വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന, 'സഖ്റത്ത് അൻറാറ' (അൻറാറയുടെ പാറ) എന്നറിയപ്പെടുന്ന അൻറാറ റോക്ക്. അൻറാറ ബിൻ സദ്ദാദ് അൽ-അബ്സി, തെൻറ പ്രണയിനിയായ അബ്ലയെ കണ്ടുമുട്ടിയ സ്ഥലമാണ് ഇതെന്ന് പറയപ്പെടുന്നു. അതുകൊണ്ടുതന്നെ ഈ പാറ 'ലവേഴ്സ് റോക്ക്' എന്നും അറിയപ്പെടുന്നു. സൗദി അറേബ്യയുടെ മധ്യമേഖലയിൽ ഉൾപ്പെടുന്ന ഖസീമിെൻറ വടക്കുപടിഞ്ഞാറ് ഭാഗത്ത് വസിച്ചിരുന്ന 'അബ്സ്' ഗോത്രവർഗ വംശജനായിരുന്നു അൻറാറ ബിൻ സദ്ദാദ് അൽ-അബ്സ്.
പ്രദേശത്തെ ഏറ്റവും പുരാതനവും പ്രശസ്തവുമായ ഗോത്രങ്ങളിലൊന്നായ 'അബ്സ്' വ്യാപാര വൈദഗ്ധ്യമുള്ളവരും കഠിനാധ്വാനികളും സത്യസന്ധതക്കും വിശ്വസ്തതക്കും പേരുകേട്ടവരുമായിരുന്നെന്ന് പറയപ്പെടുന്നു. 'കുളങ്ങളുടെ താഴ്വര' എന്ന അർഥത്തിൽ വിശേഷിപ്പിക്കപ്പെടുന്ന ഐൻ അൽജുവ ബുറൈദയിൽ നിന്ന് 30 കിലോമീറ്റർ മാത്രം അകലെയാണെങ്കിലും പ്രദേശവാസികൾ ഖസീം പ്രവിശ്യയിലെ മറ്റുപ്രദേശങ്ങളിൽനിന്ന് വ്യത്യസ്തമായ ഭാഷ സംസാരിക്കുന്നവരാണ്. െഎൻ അൽജുവയെ പ്രാദേശികമായി 'അറബ് കവികൾ ആഘോഷിക്കുന്ന മരുപ്പച്ച' എന്നാണ് വിളിക്കപ്പെടുന്നത്. അതിെൻറ ചരിത്രപരമായ പ്രാധാന്യത്തെ 'മുഅല്ലഖത്ത്' എന്നറിയപ്പെടുന്ന നിരവധി കവിതാ സമാഹാരങ്ങളിൽ പരാമർശിക്കുന്നുമുണ്ട്. സ്കൂൾ പാഠപുസ്തകങ്ങളിലൂടെയും പ്രശസ്തരായ അറബ് സാഹിത്യകാരന്മാരുടെ കൃതികളിലൂടെയും സാഹിത്യലോകത്ത് ഇപ്പോഴും സജീവമാണ് കവി സദ്ദാദിെൻറ നാമം. അദ്ദേഹം തെൻറ പ്രണയത്തെക്കുറിച്ച് പലപ്പോഴും എഴുതിയിട്ടുണ്ട്.
സദ്ദാദിെൻറ ഏറ്റവും പ്രസിദ്ധമായ കൃതിയായ 'അൻറാറിെൻറ കവിത'യിൽ, ഐൻ അൽ-ജുവയെ അബ്ല താമസിച്ചിരുന്ന സ്ഥലമായി പരാമർശിച്ചുകൊണ്ട് അദ്ദേഹം പറയുന്നു: 'ഓ, ജുവയിലായിരുന്നു അബ്ലയുടെ വീട്, നിന്നിൽ താമസിച്ചിരുന്നവരെക്കുറിച്ച് എന്നോട് വിവരിക്കുക. അബ്ലയുടെ ഭവനമേ, നിനക്ക് ശുഭദിനം നേരുന്നു, നിനക്ക് നാശം ഭവിക്കാതിരിക്കട്ടെ'. അതിപുരാതനമായ ലിഖിതങ്ങൾ ഈ പാറയിൽ കൊത്തിെവച്ചിട്ടുണ്ട്. സഖ്റത്ത് അൻറാറയെ ചരിത്ര സ്മാരകമായി സംരക്ഷിക്കുന്നതിെൻറ ഭാഗമായി സൗദി ടൂറിസം വകുപ്പ് നടപടികൾ ആരംഭിച്ചിരുന്നു. പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ച് പാറയിലെ ലിഖിതങ്ങളെ അതേപടി വൃത്തിയായി സൂക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി വിദഗ്ധരടങ്ങിയ ഒരു സംഘത്തിെൻറ സഹായത്തോടെ കഴിഞ്ഞ വർഷം പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.