സലീന സുറുമിയുടെ 'പ്രവാസം' നോവൽ മക്കയിൽ കുഞ്ഞിമോൻ കാക്കിയ പ്രകാശനം ചെയ്യുന്നു

സലീന സുറുമിയുടെ 'പ്രവാസം' നോവൽ പ്രകാശനം ചെയ്തു

മക്ക: വീൽ ചെയറിലെ ഉരുക്കു വനിത മലപ്പുറം കൂട്ടിലങ്ങാടിയിലെ സലീന സുറുമി രചിച്ച 'പ്രവാസം' എന്ന പേരിലുള്ള നോവൽ മക്കയിൽ പ്രകാശനം ചെയ്തു. കെ.എം.സി.സി സൗദി നാഷനൽ പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയയാണ് പുസ്തക പ്രകാശനം നിർവഹിച്ചത്. വിശുദ്ധ നഗരിയിൽ ഉംറക്കെത്തിയ 20 തോളം ഭിന്നശേഷിക്കാർക്ക് മക്ക കെ.എം.സി.സി വൈസ് ചെയർമാൻ ഇസ്സുദ്ധീൻ ആലുക്കലിന്റെ വില്ലയിൽ സംഘടിപ്പിച്ച സ്നേഹ വിരുന്നിലാണ് ഭിന്ന ശേഷിക്കാരി കൂടിയായ സലീന സുറുമി രചിച്ച പ്രവാസിയുടെ ജീവിതങ്ങളിലൂടെ കടന്നു പോകുന്ന പുതിയ രചന പ്രകാശനം ചെയ്തത്.

ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ളുടെ വിഷമതയിലും പ്രവാസിയുടെ വിഷമങ്ങളെ മനോഹരമായ രീതിയിൽ കുറിച്ചുവെച്ച സലീന സുറുമിയുടെ രചന സാഹിത്യ ലോകത്തിനു തന്നെ കനപ്പെട്ട സംഭാവനയാണെന്ന് കുഞ്ഞുമോൻ കാക്കിയ പറഞ്ഞു. ജീവിത പ്രയാസങ്ങൾ അനുഭവിക്കുന്ന മുഴുവൻ ആളുകളുടെയും കൂടെ മക്ക കെ.എം.സി.സി എപ്പോഴും ഉണ്ടാകുമെന്നും എല്ലാ സഹായങ്ങൾക്കും തുടർന്നും തങ്ങളെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.


മക്ക കെ.എം.സി.സി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാരോടൊപ്പം വളണ്ടിയർമാരായി നാട്ടിൽ നിന്നെത്തിയ ഷാജി വാറംകോട്, സലീന സുറുമി, നിയാസ് പൊന്മള, നൗഷാദ് അരിപ്ര, റൈഹാനത്ത് മങ്കട, നൂർജഹാൻ കരുവാരക്കുണ്ട് എന്നിവർക്ക് മക്ക കെ.എം.സി.സി ഉപഹാരം നൽകി ആദരിച്ചു. ഇസ്സുദ്ധീൻ ആലുക്കൽ, കുഞ്ഞാപ്പ പൂക്കോട്ടൂർ, ഹാരിസ് പെരുവള്ളൂർ, സിദ്ധിഖ്‌ കൂട്ടിലങ്ങാടി, എം.സി നാസർ, സമീർ ബദർ, അമീർ സമീം ദാരിമി എന്നിവർ സംസാരിച്ചു. ഭിന്നശേഷിക്കാർക്ക് വേണ്ടി കെ.എം കുട്ടി ഓമാനൂർ എഴുതിയ ഗാനം മുസ്തഫ മലയിൽ ആലപിച്ചു. മുസ്തഫ മലയിൽ സ്വാഗതവും സിദ്ധിഖ്‌ കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.

Tags:    
News Summary - Salina Surumi's novel 'Pravasam' released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.