മഹാമാരിയെ നേരിടേണ്ടത്​ മാനുഷിക ബാധ്യതയാണെന്ന്​ ഒാർമപ്പെടുത്തി സൽമാൻ രാജാവി​െൻറ ഇൗദ്​ ആശംസ​ 

ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇൗദാശംസകൾ നേർന്നു. ഇൗദുൽ ഫിത്വ്​ർ പ്രമാണിച്ച്​​ രാജ്യത്തെ പൗരന്മാരെയും വിദേശിസമൂഹത്തെയും ലോക മുസ്​ ലിംകളെയും അഭിസ​ംബോധന ചെയ്​ത്​ പുറപ്പെടുവിച്ച​ സന്ദേശത്തിൽ മഹാമാരിയെ നേരിടേണ്ടത്​ മാനുഷിക ബാധ്യതയാണെന്ന് രാജാവ്​ ഒാർമപ്പെടുത്തുകയും ചെയ്​തു.  എല്ലാവർക്കും സമാധാനവും കരുണയും ദൈവാനുഗ്രഹവും ഉണ്ടാക​െട്ടയെന്നും​​ ആശംസിച്ചു. റമദാൻ വ്രതം പൂർത്തിയാക്കാൻ നമുക്ക്​ സാധിച്ചിരിക്കുന്നു.  സൽപ്രവർത്തനങ്ങൾ സ്വീകരിക്കാനും കൂടുതൽ നന്മകളിൽ മുന്നേറാൻ ഇനിയും അല്ലാഹു തുണക്ക​െട്ടയെന്നും രാജാവ്​ പറഞ്ഞു. സന്തോഷവും ആഹ്ലാദവുമായാണ്​  പെരുന്നാളിനെ അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്​. എന്നാൽ ലോകവും നാമും വലിയൊരു മഹാമാരിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്​. ആരോഗ്യകരമായും  സാമ്പത്തികമായും ലോകം മു​െമ്പാന്നും കണ്ടിട്ടില്ലാത്ത പരീക്ഷണത്തിലൂടെയാണ്​ കടന്നുപോയി കൊണ്ടിരിക്കുന്നത്​. കോവിഡ്​ എന്ന മഹാമാരിയെ നേരിടാൻ അടിയന്തിര  പരിഹാരം ആവശ്യമാണ്​. ഇൗ സന്ദർഭത്തിൽ രാജ്യം സ്വീകരിച്ച ആരോഗ്യ സുരക്ഷ മുൻകരുതൽ നടപടികളോട്​ പൂർണമായും ആത്മാർഥമായും സഹകരിച്ച മുഴുവൻ  പൗരന്മാർക്കും താമസക്കാർക്കും നന്ദി രേഖപ്പെടുത്തുകയാണ്​.

അതി​​​െൻറയെല്ലാം ലക്ഷ്യം മനുഷ്യനാണ്​. മനുഷ്യനല്ലാത്ത മറ്റൊരു കാര്യവും അതിനു പിന്നിലില്ല. മനുഷ്യ​​​െൻറ  ആരോഗ്യവും ജോലിയും സംരക്ഷിക്കാനും അവ​​​െൻറ സുഖത്തിനായുള്ള ശ്രമങ്ങളുടെയും ഭാഗമായാണിതെല്ലാമെന്നും സൽമാൻ രാജാവ്​ പറഞ്ഞു. വീടകങ്ങളിൽ ഒതുങ്ങി  ഇൗദ്​ ദിനങ്ങൾ കഴിച്ചുകൂട്ടുന്ന നിങ്ങളെ അഭിനന്ദിക്കുന്നു. സമൂഹ അകലം പാലിക്കാൻ നിങ്ങൾ പ്രതിജഞാബദ്ധരായിരിക്കുന്നു. പരസ്​പരം കണ്ട്​ ഇൗദാശംസകൾ  കൈമാറാൻ കഴിയാത്ത അവസ്​ഥയിലാണ്​. ആശംസകൾ വിദൂര സംവിധാനങ്ങളിലൂടെയായിരിക്കുന്നു. ഇതെല്ലാം നിങ്ങളുടെ ആ​രോഗ്യ സുരക്ഷക്കുള്ള അതീവ താൽപര്യം  കണക്കിലെടുത്താണെന്ന്​ മനസിലാക്കുക. നിങ്ങളുടെ ആരോഗ്യക്ഷേമപൂർണമായ സന്തോഷത്തിനും ആനന്ദത്തിനും വേണ്ടിയാണിതെല്ലാം​. വീടുകളിൽ ഒരുങ്ങി ഇ ൗദാഘോഷം നടത്തുന്നതും വിദൂര, ഇലക്ട്രോണിക്​സ്​ സംവിധാനങ്ങളിലൂടെ ഇൗദാംശസകൾ കൈമാറുന്നതുമെല്ലാം കോവിഡ്​ എന്ന മഹാമാരിയെ തുരത്തുകയെന്ന  വലിയ ലക്ഷ്യമിട്ടാണ്​. അതോടൊപ്പം മതാധ്യാപനങ്ങൾ പാലിക്കുന്നതി​​​െൻറ ഭാഗമാണ്​. മഹാമാരി പടരു​േമ്പാഴും പരസ്​പരം വിനിമയം സ്​നേഹവും പ്രകടിപ്പിക്കണം.  പെരുന്നാളി​​​െൻറ സന്തോഷം പ്രചരിപ്പിക്കണം. പള്ളികളിൽ ഇൗദ്​ നമസ്​കാരത്തിന്​ വിലക്കേർപ്പെടുത്തിയത്​​ മുഴുവനാളു​കളുടെയും ആ​രോഗ്യ സുരക്ഷ കണക്കിലെടുത്താണ്​.  

പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യ സുരക്ഷ വളരെ പ്രധാനമാണ്​​. മഹാമാരിക്കെതിരെ ഗവൺമ​​െൻറ്​ കൈകൊണ്ട എല്ലാ മുൻകരുതലും മുഴുവനാളുകൾ  പാലിക്കണമെന്നും സൽമാൻ രാജാവ്​ പറഞ്ഞു. ​മഹാമാരിയെ നേരിടുന്നതിൽ ആരോഗ്യ മേഖലയിലെ ജോലിക്കാർ ചെയ്​തുകൊണ്ടിരിക്കുന്ന ആത്​മാർഥമായ സേവനങ്ങളിൽ  രാജ്യത്തിന്​ ഏറെ അഭിമാനമുണ്ട്​. ഇൗ സന്ദർഭവത്തിൽ അവർക്ക്​ എല്ലാവിധ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുകയാണ്​. രോഗവ്യാപനം തടഞ്ഞ്​ നല്ല  ഫലങ്ങളുണ്ടാക്കാൻ അവരുടെ ശ്രമങ്ങൾക്ക്​ കഴിഞ്ഞിട്ടുണ്ട്​. ചികിത്സക്കും ക്വാറൻറിനും വേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കുകയുണ്ടായി. ധാരാളം മുൻകരുതൽ  നടപടികൾ നാം എടുത്തിട്ടുണ്ട്​. ചിലതെല്ലാം വേദനാജനമാണ്​. എന്നാലത്​ മനുഷ്യന്​ വേണ്ടിയായതിനാൽ വളരെ​ അനിവാര്യമായിരുന്നു. കുറച്ച്​ കാണേണ്ട  ഒന്നായിരുന്നില്ലെന്നും സൽമാൻ രാജാവ്​ പറഞ്ഞു. കോവിഡ്​ നിർമാർജനത്തിനും പ്രതിരോധത്തിനും രാജ്യം സാധ്യമായ എല്ലാം നടപടികളും സ്വീകരിച്ചിട്ടുണ്ട്​. ലോകാ​​രോഗ്യ  സംഘടനക്ക്​ വലിയ സഹായം നൽകിയിട്ടുണ്ട്​. വാക്​സിനുകൾക്കും ഗവേഷണങ്ങൾക്കും ​വേണ്ട സഹായങ്ങളും നൽകിയിട്ടുണ്ട്​. ജി20 ഉച്ചകോടിയിൽ നിരവധി  തീരുമാനങ്ങളെടുക്കുകയുണ്ടായി. മഹാമാരിയെ നേരിടുക​ മാനുഷിക ബാധ്യതയായാണ്​ സൗദി അറേബ്യ കാണുന്നതെന്നും സൽമാൻ രാജാവ്​ പറഞ്ഞു.

Tags:    
News Summary - Salman king eid wishes-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.