ജിദ്ദ: സമസ്ത സ്ഥാപക ദിനത്തിൽ (ജൂൺ 26) സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) സൗദി നാഷനൽ കമ്മിറ്റി നേതൃത്വത്തിൽ സൗദിയിലെങ്ങും വിപുല പരിപാടികൾ സംഘടിപ്പിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറയും എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റിയും ആഹ്വാനം ചെയ്ത പരിപാടികൾ സൗദിയിലെ 43ഓളം വരുന്ന സെൻട്രൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആചരിച്ചു.
സമസ്തയുടെ 13ാമത്തെ പോഷകഘടകമായി അംഗീകരിച്ച എസ്.ഐ.സി പ്രവാസ ലോകത്തെ സമസ്തയുടെ ഏറ്റവും വലിയ സംഘടന കൂടിയാണ്. നാഷനൽ കമ്മിറ്റി നേതൃത്വത്തിൽ നടന്ന സമസ്ത സ്ഥാപക ദിനാഘോഷം കോഴിക്കോട് ഖാദിയും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. എസ്.ഐ.സി നാഷനൽ കമ്മിറ്റി പ്രസിഡൻറ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രൂസി മേലാറ്റൂർ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് ഫഖ്റുദ്ദീൻ തങ്ങൾ ഹസനി കണ്ണന്തളി മുഖ്യപ്രഭാഷണം നടത്തി.
കെ. മോയിൻകുട്ടി മാസ്റ്റർ സ്ഥാപകദിന സന്ദേശം നൽകി. എസ്.ഐ.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ് റാഫി ഹുദവി, അബ്ദുറഹ്മാൻ മൗലവി അറക്കൽ, സെയ്ദ് ഹാജി മൂന്നിയൂർ, അബ്ദുറഹ്മാൻ തങ്ങൾ ജമലുല്ലൈലി എന്നിവർ സംസാരിച്ചു. ഓർഗനൈസിങ് സെക്രട്ടറി മാഹിൻ വിഴിഞ്ഞം സ്വാഗതവും വർക്കിങ് സെക്രട്ടറി ശാഫി ദാരിമി പുല്ലാര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.