മദീന: ആരോഗ്യ നിയമങ്ങൾ ലംഘിച്ച സംസം ബോട്ടിലിങ് കേന്ദ്രം മദീന മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ അടച്ചുപൂട്ടി. ഹയ്യ് അൽമുസ്തറാഹയിൽ മലിനജല പൈപ്പ് ചോർന്ന് വൃത്തിയില്ലാത്ത നിലയിൽ ഒരു കെട്ടിടത്തിെൻറ താഴെ പാർക്കിങിൽ പ്രവർത്തിച്ച കേന്ദ്രത്തിനെതിരെയാണ് നടപടി. സംസം നിറച്ച മൂവായിരത്തിലധികം ബോട്ടിലുകൾ പിടിച്ചെടുത്തിട്ടുണ്ട്.
കിങ് അബ്ദുല്ല സംസം പദ്ധതി എന്നെഴുതിയ നിരവധി സ്റ്റിക്കറുകളും കാലി ബോട്ടിലുകളും പാക്കിങ് ഉപകരണങ്ങളും പിടിച്ചെടുത്തതായി പരിശോധന സംഘം മേധാവി ഇസാം ഹാഫിദ് പറഞ്ഞു. വെള്ളം സൂക്ഷിക്കാൻ പറ്റാത്ത സ്ഥലത്താണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്.
മുകളിലെ നിലയിലെ മലിനജല പൈപ്പിൽ നിന്ന് ചോർച്ച കണ്ടെത്തി. വാഹനവും പിടിച്ചെടുത്തയായും തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് സ്ഥലം കൈമാറിയതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.