സം​ഘ്പ​രി​വാ​ർ ഇ​ന്ത്യ​യു​ടെ യ​ശ​സ്സ് ന​ശി​പ്പി​ച്ചു -ഐ.​എം.​സി.​സി

റി​യാ​ദ്: മു​സ്‍ലിം ജ​ന​സ​മൂ​ഹ​ത്തി​ന്റെ മ​ത​വി​കാ​ര​ത്തെ വ്ര​ണ​പ്പെ​ടു​ത്തും വി​ധം പു​ണ്യ​പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി​യെ​ക്കു​റി​ച്ച് അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ ഭ്രാ​ന്ത​ൻ ജ​ൽ​പ​ന​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ സ​ൽ​പേ​ര് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ൽ ക​ള​ങ്ക​പ്പെ​ടു​ത്തി​യ​താ​യി ഐ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പു​ണ്യാ​ത്മാ​ക്ക​ളെ​യും ഗ്ര​ന്ഥ​ങ്ങ​ളെ​യും ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ​യും ബ​ഹു​മാ​ന​പൂ​ർ​വം പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന ഉ​ന്ന​ത സം​സ്കൃ​തി​യാ​ണ് ഭാ​ര​ത​ത്തി​ന്റേ​ത്.

ഇ​തി​ൽ​നി​ന്നും ഭി​ന്ന​മാ​യി മ​ത​വി​ഭ​ജ​ന​വും പ​ര​മ​ത​വി​ദ്വേ​ഷ​വും ജാ​തീ​യ​ത​യും നി​ല​പാ​ടാ​ക്കി​യ​വ​രാ​ണ് സം​ഘ്പ​രി​വാ​ർ ഫാ​ഷി​സ്റ്റു​ക​ൾ. മ​ഹി​ത​മാ​യ രാ​ജ്യ​ത്തി​ന്റെ സ​ൽ​പേ​ര് നി​ര​ന്ത​രം ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന സം​ഘ് ഫാ​ഷി​സ​ത്തി​ന്റെ ഹിം​സാ​ത്മ​ക​വും ആ​ക്ര​മ​ണോ​ത്സു​ക​വു​മാ​യ ന​പ​ടി​ക​ൾ രാ​ജ്യ​ത്തി​ന് പു​റ​ത്ത് സ​മാ​ധാ​ന​ത്തോ​ടെ തൊ​ഴി​ൽ ചെ​യ്ത് ജീ​വി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്കും പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്ന​താ​ണ്. നൂ​പു​ർ ശ​ർ​മ, ന​വീ​ൻ​കു​മാ​ർ എ​ന്നീ സം​ഘ് ഫാ​ഷി​സ്റ്റു​ക​ളു​ടെ വി​ഷ​ലി​പ്ത​മാ​യ പ്ര​സ്താ​വ​ന​ക​ളി​ൽ ലോ​ക മു​സ്‍ലിം​ക​ൾ​ക്കു​ണ്ടാ​യ പ്ര​യാ​സ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി നി​രു​പാ​ധി​കം ലോ​ക​ത്തോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്നും ഐ.​എം.​സി.​സി പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സൗ​ദി ഐ.​എം.​സി.​സി പ്ര​സി​ഡ​ന്റ് സൈ​ത് ക​ള്ളി​യ​ത്ത്, ഹ​നീ​ഫ് അ​റ​ബി പെ​രു​വ​ള്ളൂ​ർ, ബ​ഷീ​ർ ചേ​ളാ​രി, ഇ​സ്ഹാ​ഖ് ത​യ്യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Sangh Parivar destroys India's reputation - IMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.