ശരണ്യ നവയുഗം ഇഫ്താർ പ്രോഗ്രാമിൽ നോമ്പുതുറക്കുന്നു

11 വർഷമായി മുടങ്ങാത്ത നോമ്പിന്റെ നിർവൃതിയിൽ ശരണ്യ ഷിബു

ദമ്മാം: 11 വർഷമായി മുടങ്ങാത്ത നോമ്പിന്റെ നിർവൃതിയിൽ നവയുഗം സാംസ്കാരികവേദി കുടുംബവേദി സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ ശരണ്യ ഷിബു. തിരുവനന്തപുരം സ്വദേശിനിയായ ശരണ്യ വിവാഹം കഴിഞ്ഞു ഭർത്താവ് ഷിബുകുമാറിനൊപ്പം സൗദിയിലെത്തിയത് 16 വർഷം മുമ്പാണ്. നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ആയ ഷിബുകുമാർ കിഴക്കൻ പ്രവിശ്യയിലെ അറിയപ്പെടുന്ന ജീവകാരുണ്യപ്രവർത്തകനായിരുന്നു.

ആദ്യകാലത്ത് വീട്ടമ്മയായി ഒതുങ്ങിക്കൂടിയ ശരണ്യ ക്രമേണ നവയുഗം പ്രവർത്തനങ്ങളിലും സജീവമായി. റമദാൻ മാസത്തിൽ അയൽവാസികളും സുഹൃത്തുക്കളും വ്രതമെടുക്കുന്നത് കണ്ടപ്പോഴാണ് അവർക്ക് പിന്തുണക്കായി ആദ്യമായി റമദാൻ വ്രതമെടുക്കാൻ ശരണ്യ തീരുമാനിച്ചത്. പിന്നീട് അത് ജീവിതത്തിലെ മുടങ്ങാത്ത ഒരു ശീലമായി മാറി. എത്ര ബുദ്ധിമുട്ടുകളുണ്ടെങ്കിലും കഴിഞ്ഞ 11 വർഷമായി റമദാൻ വ്രതം ശരണ്യ മുടക്കിയിട്ടില്ല.

Tags:    
News Summary - Saranya Ramadan fasted for 11 consecutive years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.