റിയാദ്: ഡോണൾഡ് ട്രംപിെൻറ ചരിത്ര സന്ദർശനത്തോടെ യാഥാർഥ്യമാവുന്നത് സൗദി അറേബ്യയും അമേരിക്കയും തമ്മിൽ സമഗ്രമേഖലയിലുള്ള സഹകരണം. വ്യാപാര, വാണിജ്യ നയതന്ത്ര, സൈനിക മേഖലയിൽ 38000 കോടി ഡോളറിെൻറ കരാറുകൾക്കാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരിക്കുന്നത്. ഇതോടൊപ്പം പശ്ചിമേഷ്യൻ മേഖല നേരിടുന്ന തീവ്രവാദ ഭീകരവാദ ഭീഷണികളെ ഒരുമിച്ച് നേരിടാനുള്ള പ്ളാറ്റ്ഫോമും ഒരുങ്ങിയിരിക്കയാണ്. ഏറ്റവും വലിയ കരാർ ആയുധ ഇടപാടിേൻറതാണ് എന്നത് ശ്രദ്ധേയമാണ്. 11000 കോടി ഡോളറിെൻറ ആയുധകരാറിലാണ് അന്തിമ തീരുമാനമായിരിക്കുന്നത്. വിഷൻ 2020 പദ്ധതിയുടെ സാക്ഷാത്കാരത്തിന് അനുഗുണമാവുന്ന കരാറുകളാണ് ഉണ്ടായിരിക്കുന്നതെന്ന് സൗദി ഭരണാധികാരികൾ വ്യക്തമാക്കിയിട്ടുണ്ട്.
ചരിത്രത്തിലെ ഏറ്റവും വലിയ കരാറുകളാണ് ട്രംപിെൻറ സൗദി സന്ദർശനത്തോടെ സാധ്യമായിരിക്കുന്നതെന്ന് വിദശേകാര്യമന്ത്രി ആദിൽ ജുബൈർ പറഞ്ഞു. വാണിജ്യം, നിക്ഷേപം, പ്രതിരോധം,സാങ്കേതികവിദ്യ തുടങ്ങിയ മേഖലയിൽ അടുത്ത പത്ത് വർഷത്തേക്കുള്ളതാണ് കരാർ. രാജ്യത്തിെൻറ വികസനത്തിെൻറയും സാമൂഹിക–വിദ്യാഭ്യാസമേഖലയുടെയും പുതിയ യുഗത്തിലേക്കുള്ള കാൽവെപ്പിനൊപ്പം രാജ്യവും മേഖലയും നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ തീവ്രവാദവും ഭീകരവാദവും ഇല്ലായ്മ ചെയ്യാനുള്ള കരുത്തുറ്റ നീക്കമാണിതെന്നും ആദിൽ ജുബൈർ വ്യക്തമാക്കി. ഭീകരർക്ക് ഇറാൻ നൽകുന്ന സാമ്പത്തിക, ആയുധ സഹായങ്ങൾ നിർത്തലാക്കാൻ അമേരിക്കയുടെ സഹകരണത്തോടെ അറബ് ഇസ്ലാമിക രാജ്യങ്ങളുടെ സംയുക്ത നീക്കത്തിന് തീരുമാനമായതായും അദ്ദേഹം പറഞ്ഞു.
സിറിയൻ സംഘർഷം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കാനും ഫലസ്തീനും ഇസ്രായേലിനുമിടയിൽ സ്ഥായിയായ സമാധാനം കൊണ്ടു വരുന്നതിന് പുതിയ പദ്ധതി ഉണ്ടാക്കാനും സൽമാൻ രാജാവ് ഡോണൾഡ് ട്രംപിനോട് അഭ്യർഥിച്ചതായും ആദിൽ ജുബൈർ വ്യക്തമാക്കി. കരാറുകളിൽ ഒപ്പിടൽ ചടങ്ങിന് ശേഷം അത്യസാധാരണമായ ദിനമാണിതെന്ന് ട്രംപ് പ്രതികരിച്ചു. നൂറ് കണക്കിന് ബില്യൺ ഡോളറിെൻറ നിക്ഷേപകരാറുകളിൽ അമേരിക്ക ഒപ്പുവെച്ച ദിനമാണിത്. ഒരുപാട് തൊഴിൽ സാധ്യതകൾ തുറക്കുന്നതാണ് കരാറുകൾ. സൗദി അറേബ്യയോട് നന്ദിയുണ്ടെന്നും ട്രംപ് തുറന്നു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.