ദമ്മാം: ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി സൗഹൃദം വികസിപ്പിക്കാൻ സൗദി അറേബ്യ ശ്രമിക്കുമെന്ന് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. സൗദി ദേശീയ ദിനത്തിൽ യു.എസ് അംബാസഡർ റിമാ ബിൻ ബന്ദറിെൻറ സാന്നിധ്യത്തിൽ ന്യൂയോർക്കിൽ സംഘടിപ്പിക്കപ്പെട്ട സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും അടിത്തറ പാകുന്നതിന് തുറന്ന സംഭാഷണങ്ങളും വിശാല ചിന്തയുമുള്ള സഹകരണങ്ങളുമാണ് ആവശ്യം.
സൗദി അറേബ്യയെന്ന രാഷ്ട്രം സ്ഥാപിക്കപ്പെട്ട അബ്ദുൽ അസീസ് രാജാവിെൻറ കാലം മുതൽ രാജ്യം ഇക്കാര്യം ശ്രദ്ധിച്ചുപോന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നല്ല അയൽപക്ക ബന്ധങ്ങൾ എന്നത് സൗദിയുടെ അടിസ്ഥാന വിദേശനയത്തിെൻറ ഭാഗമാണ്. സമാധാനവും നന്മയും നിറഞ്ഞ 91 വർഷങ്ങൾ സൗദിക്ക് പിന്നിടാനായത് രാജ്യത്തിെൻറ കെട്ടുറപ്പിനെ സൂചിപ്പിക്കുന്നു. രാജ്യത്തിെൻറ ചരിത്രത്തിലേക്ക് മികച്ച അനുഭവങ്ങൾ നൽകിക്കൊണ്ടാണ് ഈ നേട്ടം െകെവരിച്ചത് എന്നതും പ്രത്യേകതയാണ്.
സ്ഥാപകൻ അബ്ദുൽ അസീസ് രാജാവും ഇവിടുത്തെ ജനങ്ങളും പരിമിതികളോട് പടവെട്ടി കൈവരിച്ച നേട്ടങ്ങളെ ആധുനിക ലോകത്തിരുന്ന് നന്ദിയോടെ സ്മരിക്കുകയാണ് എന്നും അമീർ ഫൈസൽ കൂട്ടിച്ചേർത്തു. ചടങ്ങിൽ ഐക്യരാഷ്ട്രസഭയിലെ സ്ഥിരം സൗദി പ്രതിനിധി അബ്ദുല്ല അൽ മൗലിമി, 76ാമത് പൊതുസഭയുടെ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട മാലദ്വീപ് റിപ്പബ്ലിക്കിെൻറ വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദിനെ സ്വാഗതം ചെയ്തു. ഐക്യരാഷ്ട്ര സഭാ സംവിധാനത്തിനും രാജ്യാന്തര തലത്തിലും അന്താരാഷ്ട്ര വിഷയങ്ങളിലും പ്രത്യേകിച്ചും പൊതുസഭയിലും രാജ്യത്തിെൻറ തുടർച്ചയായ പിന്തുണയെ ഷാഹിദ് പ്രശംസിച്ചു. ചടങ്ങിൽ ഐക്യരാഷ്ട്രസഭയുടെ 76ാമത് സമ്മേളനത്തിൽ പങ്കെടുക്കുന്ന മന്ത്രിമാരും സഹോദര - സൗഹൃദ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു. വിദേശ രാജ്യങ്ങളിലേക്കുള്ള സൗദി വിദേശകാര്യ മന്ത്രിയുടെ പര്യടനം തുടരുകയാണ്. കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യയിലെത്തിയ രാജകുമാരൻ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുമായി ചർച്ചകൾ നടത്തിയിരുന്നു. കോവിഡിനെതിരെ സൗദി അംഗീകരിച്ച വാക്സിനുകൾ സ്വീകരിച്ചവർക്ക് േനരിട്ട് സൗദിയിലേക്ക് വരുന്നതിനുള്ള അവസരം സൃഷ്ടിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മന്ത്രിയോട് അഭ്യർഥിച്ചിരുന്നു. ഇതിനെ തുടർന്നുള്ള പ്രഖ്യാപനങ്ങൾക്ക് ആകാംക്ഷാ പൂർവം കാത്തിരിക്കുകയാണ് ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യക്കാർ. മന്ത്രിയുടെ പര്യടനം ഇരു രാജ്യങ്ങൾക്കിടയിലെ ഉഭയകക്ഷി ബന്ധങ്ങളെ കൂടുതൽ സുദൃഢമാക്കാൻ ഉപകരിച്ചുവെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.