ജിദ്ദ: യമനിലെ ഹുദൈദയിലെ ഹൂതി ഭീകര കേന്ദ്രങ്ങൾ തകർത്തതായി സൗദി സധ്യസേന അറിയിച്ചു. വിദൂര നിയന്ത്രിത ബോട്ടുകള ും കടൽമൈനുകളും നിർമിക്കുന്ന കേന്ദ്രങ്ങളാണ് തകർത്തതെന്ന് വക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു. ഇത്തരം നാല ് കേന്ദ്രങ്ങളാണ് തകർത്തത്.
ഹുദൈദ തുറമുഖമാണ് ഹൂതികളുടെ ഭീകരാക്രമണകേന്ദ്രമെന്ന് അദ്ദേഹം പറഞ്ഞു. ബാബ് അൽ മന്ദബ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എണ്ണക്കപ്പലുകൾക്കും വ്യാപരത്തിനും തടസ്സം സൃഷ്ടിക്കുന്ന കേന്ദ്രങ്ങളാണ് സഖ്യസേന സൈനിക നടപടിയിലൂടെ തകർത്തത്. അതേ സമയം സാധാരണ ജനങ്ങൾക്ക് ആൾനാശമുണ്ടാക്കിയിട്ടില്ല.
എല്ലാ അന്താരാഷ്ട്ര നിയമങ്ങളും പാലിച്ചുകൊണ്ടാണ് സൈനികനടപടി സ്വീകരിച്ചതെന്ന് സഖ്യസേന അറിയിച്ചു. വ്യാഴാഴ്ച ഹുദൈദയിൽ സ്ഫോടകവസ്തുക്കൾ നിറച്ച ഹൂതി ബോട്ട് സഖ്യസേന പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.