ജിദ്ദ: കോവിഡിനെതിരായ വാക്സിൻ ലഭ്യമാക്കാൻ സൗദി അറേബ്യ ശ്രമം തുടരുകയാണ്. ഇക്കാര്യത്തിൽ അതിശ്രദ്ധയും താൽപര്യവുമാണ് ഭരണകൂടം പുലർത്തുന്നതെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. വാക്സിൻ പൂർണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനും കർശന ജാഗ്രതയാണ് പുലർത്തുന്നത്. ഭരണനേതൃത്വത്തിലുള്ളവരുടെ നിർദേശത്തെ തുടർന്ന് വാക്സിനുമായി ബന്ധപ്പെട്ട കാര്യങ്ങൾ വളരെ താൽപര്യത്തോടെ ആരോഗ്യ മന്ത്രാലയം പിന്തുടരുന്നുണ്ട്.
അന്താരാഷ്ട്ര തലത്തിൽ പരീക്ഷണം വിജയിക്കുകയും ഉപയോഗിക്കാൻ അംഗീകാരം നൽകുകയും വാക്സിൻ ലഭ്യമാകുകയും ചെയ്താൽ സൗദിയിലും ഉടൻ വാക്സിൻ ലഭ്യമാക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുവരുകയാണ്. എങ്കിലും എല്ലാവരും സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള ആരോഗ്യ മുൻകരുതൽ പാലിക്കുന്നതിൽ വളരെയധികം ശ്രദ്ധാലുക്കളാകണം. ചില രാജ്യങ്ങളിൽ സംഭവിച്ചതുപോലെ കോവിഡ് പ്രതിരോധ നടപടികളിലെ അലംഭാവം ഒരുതരത്തിലും സൗദിയിൽ അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.