സൗദിയിൽ ഇന്ന് 325 പുതിയ കോവിഡ് രോഗികൾ; ചികിത്സയിലുള്ളവരുടെ എണ്ണം 2,792 ആയി

ജിദ്ദ: സൗദിയിൽ ഇന്ന് 325 പുതിയ കോവിഡ് രോഗികളും 117 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,52,406 ഉം രോഗമുക്തരുടെ എണ്ണം 5,40,744 ഉം ആയി. പുതുതായി ഒരു മരണം കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 8,870 ആയി.

നിലവിൽ 2,792 പേർ ചികിത്സയിലുണ്ട്. ഇവരിൽ 32 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. റിയാദിലാണ് ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത്. 122 പേർക്കാണ് ഇന്ന് റിയാദിൽ രോഗം ബാധിച്ചത്.

ജിദ്ദയിൽ 60 ഉം മക്കയിൽ 50 ഉം മദീനയിൽ 11 ഉം ദമ്മാമിൽ 9 ഉം പേർക്ക് പുതുതായി രോഗം ബാധിച്ചു. സൗദി അറേബ്യയിൽ ഇതുവരെ 4,93,26,706 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,49,36,620 ആദ്യ ഡോസും 2,30,42,460 രണ്ടാം ഡോസും 13,47,626 ബൂസ്റ്റർ ഡോസുമാണ്.

Tags:    
News Summary - saudi arabia covid update 25 december 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.