ജിദ്ദ: സൗദിയിൽ ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികൾക്ക് ലെവി ചുമത്താൻ തീരുമാനം. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും രണ്ടിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള വിദേശികളുമാണ് ലെവി അടക്കേണ്ടത്ചുമത്താൻ സൗദി മന്ത്രിസഭ തീരുമാനിച്ചത്.
നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സൗദി പൗരനും രണ്ടിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള താമസക്കാരനും ഒരോ വ്യക്തിക്കും വർഷത്തിൽ 9,600 റിയാൽ തോതിൽ ലെവി ചുമത്താൻ മന്ത്രിസഭ തീരുമാനിച്ചതായി മാനവ വിഭവശേഷി മന്ത്രാലമാണ് വ്യക്തമാക്കിത്.
എന്നാൽ ഇതിനായി രൂപവത്കരിച്ച സമിതി നിശ്ചയിച്ച വ്യവസ്ഥകളനുസരിച്ച് മെഡിക്കൽ കെയർ കേസുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണ കേസുകൾ തുടങ്ങി മാനുഷികമായ പരിഗണന ആവശ്യമുള്ള കേസുകളെ തീരുമാനത്തിൽ നിന്ന് ഒഴിവാക്കുമെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.
തീരുമാനം രണ്ട് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക. ആദ്യ ഘട്ടം 2022 മെയ് 22 മുതലും രണ്ടാം ഘട്ടം 2023 മെയ് 13 മുതലുമായിരിക്കും ആരംഭിക്കുക. ആദ്യഘട്ടത്തിൽ നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സൗദി പൗരനും രണ്ടിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള താമസക്കാർക്കും വേണ്ടി പുതിയ വിസയിൽ രാജ്യത്തെത്തുന്ന ഗാർഹിക തൊഴിലാളികൾക്ക് മാത്രമായിരിക്കും ലെവി നടപ്പാക്കുക. രണ്ടാം ഘട്ടത്തിൽ നിലവിലുള്ളതും പുതുതായി വരുന്നതുമായ ഗാർഹിക തൊഴിലാളികൾക്ക് ലെവി അടക്കേണ്ടിവരുമെന്നും മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.