ജുബൈൽ: അടുത്ത 10 വർഷത്തിനുള്ളിൽ സൗദി സന്ദർശിക്കുന്ന ടൂറിസ്റ്റുകളുടെ എണ്ണം 100 ദശലക്ഷമായി ഉയർത്തുമെന്ന് ടൂറിസം മന്ത്രി അഹ്മദ് അൽഖത്തീബ്. 2019ൽ 40 ദശലക്ഷം സഞ്ചാരികൾ സൗദി അറേബ്യ സന്ദർശിച്ചു. ടൂറിസം നിക്ഷേപനിധിയുടെ സഹായത്തോടെ മന്ത്രാലയം ഉടൻ അഞ്ചു പുതിയ പദ്ധതികൾ പ്രഖ്യാപിക്കും. ലോകമെമ്പാടുമുള്ള മൊത്തം വിനോദസഞ്ചാരികളിൽ 40 ശതമാനവും ചരിത്രപരമായ സ്ഥലങ്ങളിലേക്കാണ് യാത്ര നടത്തുന്നത്. മനോഹരമായ കടൽത്തീരങ്ങൾക്ക് പുറമെ രാജ്യത്ത് 100 ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുണ്ട്. അതിൽ അഞ്ചെണ്ണം യുനെസ്കോ പൈതൃക പട്ടികയിൽ രജിസ്റ്റർ ചെയ്തവയാണ്. 2030 വരെയുള്ള കാലയളവിൽ സർക്കാറിെൻറയും സ്വകാര്യ മേഖലയുടെയും പിന്തുണയോടെ അഞ്ചുലക്ഷം ഹോട്ടൽ മുറികൾകൂടി നിർമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ കാലയളവിൽ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ മൊത്തം തൊഴിലാളികളുടെ എണ്ണം 1.6 ദശലക്ഷം ആയി ഉയരും.
ആറുലക്ഷം ജീവനക്കാർ സൗദി ടൂറിസം രംഗത്ത് ജോലി ചെയ്യുന്നുണ്ട്. അവരിൽ ഭൂരിഭാഗവും വിദേശികളാണ്. 2030 ആകുമ്പോഴേക്കും ഒരു ദശലക്ഷം പുതിയ തൊഴിലവസരങ്ങൾകൂടി സൃഷ്ടിക്കപ്പെടും. സ്വദേശികൾക്കായി കൂടുതൽ തൊഴിലവസരങ്ങൾ മാറ്റിവെക്കും -അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.