സൗദിയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു

യാദ്: സൗദിയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു. ജനുവരി ഒന്ന് മുതലാണ് വില വര്‍ധനവ് പ്രാബല്യത്തില്‍ വന്നത്. ഊർജ, വ്യവസായ മന്ത്രാലയമാണ് വില വര്‍ധനവ് പ്രഖ്യാപിച്ചത്. ഊർജ വില വര്‍ധനവ് നടപ്പാക്കുമെന്ന് ഡിസംബര്‍ 12ന് ചേര്‍ന്ന മന്ത്രിസഭ പ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയാണ് വില വര്‍ധന നടപ്പാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് നിലവിലുള്ള രണ്ടിനം പെട്രോളിനും വിവിധ തോതില്‍ വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഒക്ടീന്‍ 91 ഇനത്തിലുള്ള പെട്രോളിന് 83 ശതമാനവും ഒക്ടീന്‍ 95 ഇനത്തിലുള്ളതിന് 127 ശതമാനവുമാണ് വില വര്‍ധന നിരക്ക്. ഇതനുസരിച്ച് 75 ഹലല ഉണ്ടായിരുന്ന ഒക്ടീന്‍ 91 ഇനത്തിന് 1.37 റിയാലായും 90 ഹലലയായിരുന്ന ഒക്ടീന്‍ 95 ഇനത്തിന് 2.04 റിയാലാവും വര്‍ധിച്ചു.  

ഇന്ധനത്തിന് സര്‍ക്കാര്‍ നല്‍കിയിരുന്ന സബ്സിഡി എടുത്തു കളയുന്നതോടെയാണ്​ വില വര്‍ധന നടപ്പാക്കുന്നത്. പകരം സബ്സിഡി അര്‍ഹിക്കുന്ന പൗരന്മാര്‍ക്ക് സിറ്റിസന്‍ അക്കൗണ്ട് വഴി ധനസഹായം വിതരണം ചെയ്യുന്ന സംവിധാനം ഡിസംബര്‍ 21ന് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. വില വര്‍ധന പ്രാബല്യത്തില്‍ വന്നതോടെ പെട്രോള്‍ പമ്പുകളിലും ഇന്ധന വില്‍പന കേന്ദ്രങ്ങളിലും വാണിജ്യ മന്ത്രാലയം കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

വില വര്‍ധനവി​​​​​​െൻറ സാഹചര്യത്തില്‍ വില്‍പന നിര്‍ത്തിവെക്കുകയോ കൃത്രിമം കാണിക്കുകയോ ചെയ്യുന്നവര്‍ക്ക് വ്യക്തമായ മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്.

Tags:    
News Summary - Saudi Arabia Increase Petrol Price -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.