ജിദ്ദ: സൗദിയിലെ ജ്വല്ലറികളില്‍ നിര്‍ബന്ധിത സ്വദേശിവത്കരണം ഞായറാഴ്ച മുതൽ പ്രാബല്യത്തിലായി. ഇനി സ്വർണക്കടകളില്‍ വിദേശികളെ ജോലിക്ക് നിര്‍ത്തിയാൽ 20,000 റിയാല്‍ പിഴയും ശിക്ഷയുമുണ്ടാകും. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ തൊഴിൽ മന്ത്രാലയം പരിശോധന തുടങ്ങി. തൊഴിലാളികളെ മാറ്റാന്‍ അനുവദിച്ച സമയപരിധി ഇന്നലെയാണ് അവസാനിച്ചത്. ഇനി മുതൽ സൗദി പൗരൻമാർക്ക് മാത്രമേ ജ്വല്ലറിയിൽ ജോലി ചെയ്യാനാവൂ. വിദേശികൾ പിടിക്കപ്പെട്ടാൽ സ്ഥാപനത്തിനാണ് പിഴ.
വിദേശികളുടെ എണ്ണത്തിനനുസരിച്ച് പിഴ സംഖ്യയും ഇരട്ടിക്കും. അതേ സമയം സ്വദേശികളെ ജ്വല്ലറി ജോലിക്ക് പരിശീലിപ്പിച്ചിരുന്നെങ്കിലും ഇവരിൽ പലരും ഉന്നത പഠനത്തിനും മറ്റ് ജോലികൾക്കും പോയെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മതിയായ ജീവനക്കാരില്ലെങ്കില്‍ പല സ്ഥാപനങ്ങളും പൂട്ടേണ്ടി വരുമെന്നും കട ഉടമസ്ഥരെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങള്‍ പറയുന്നു. നിരവധി മലയാളികൾ ഇൗ മേഖലയിൽ ജോലി ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.