സൗദിയിൽ തപാൽ നിയമങ്ങൾ ലംഘിക്കുന്നവർക്ക് 50 ലക്ഷം റിയാൽ വരെ പിഴ

ദമ്മാം: രാജ്യത്തെ തപാൽ നിയമങ്ങൾ ലംഘിക്കുകയും അതി​െൻറ പ്രവർത്തന രീതികളിൽ വീഴ്ചവരുത്തുകയും ചെയ്യുന്നവർക്ക് അഞ്ച് ദശലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടാതെ മറ്റ് ശിക്ഷാ നടപടികൾക്കും അവരെ വിധേയമാക്കും. നിയമ ലംഘനം നടത്തുന്ന സ്ഥാപനത്തിനുള്ള സേവനം നിർത്തലാക്കും. കൂടാതെ കുറ്റത്തി​െൻറ ഗൗരവം അനുസരിച്ച് മൂന്നു വർഷത്തേക്ക് പൂർണമായോ, ഭാഗികമായോ ലൈസൻസുകൾ റദ്ദ് ചെയ്യും.

കൂടുതൽ അന്വേഷണത്തിനും മുന്നറിയിപ്പിന് ശേഷവും കുറ്റം ചെയ്യുന്നത് തുടരുകയാണെങ്കിൽ ലംഘനം മുതൽ ഓരോ ദിവസവും കണക്കാക്കി പിഴ ചുമത്തും. ഒരു വർഷത്തിനുള്ളിൽ നിയമലംഘനം ആവർത്തിക്കുന്ന സാഹചര്യത്തിൽ പിഴയും ഇരട്ടിയാക്കും. തപാൽ, പാഴ്സൽ ഗതാഗത സേവനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾ അവരുടെ പക്കൽ വിതരണത്തിന് എത്തുന്ന തപാൽ ഉരുപ്പടികളും പാഴ്​സലുകളും നിരോധിത വസ്തുക്കളോ രാജ്യത്തി​െൻറ സുരക്ഷയെ ബാധിക്കുന്നതോ അല്ലെന്ന് ഉറപ്പു വരുത്തണം.

അങ്ങനെയുള്ള സാധനങ്ങൾ കണ്ടെത്തിയാൽ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ ഉടൻ തന്നെ വിവരമറിയിക്കണം. കൂടാതെ ഏതെങ്കിലും പാഴ്​സലുകളുമായി ബന്ധപ്പെട്ട് സംശയ നിവാരണത്തിനായി രാജ്യ താൽപര്യം മുൻനിർത്തി അവരെ അതിന് അനുവദിക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച്, സേവനദാതാക്കൾക്ക് തപാൽ സാമഗ്രികൾ വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ അത് സൂക്ഷിക്കേണ്ടതും നിർബന്ധമാണ്.

അതേസമയം, ഒരു നിശ്ചിത സമയത്തിനുള്ളിൽ അയച്ച തപാൽ ഇനങ്ങളുടെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കാൻ ഗുണഭോക്താവിന് അവകാശമുണ്ട്. തനിക്കുള്ളതല്ലാത്ത ഒരു തപാൽ അല്ലെങ്കിൽ പാഴ്സൽ ഇനം ആർക്കെങ്കിലും ലഭിക്കുകയോ അല്ലെങ്കിൽ നിയമത്തിലെ ചട്ടങ്ങൾ ലംഘിച്ച് അത് ലഭിക്കുകയോ ചെയ്താൽ, അതിനെക്കുറിച്ച് ഉടൻ തന്നെ സേവന ദാതാവിനെ അറിയിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. അവരിൽ നിന്ന് വസ്തുക്കൾ വീണ്ടെടുക്കുകയും ഉടൻ തന്നെ അതി​െൻറ യഥാർഥ ഉടമയ്ക്ക് എത്തിക്കുകയും വേണം.

തപാൽ മാർഗങ്ങളിലുടെ അനധികൃത സാധനങ്ങൾ എത്തിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് കടുത്ത നിയമ ക്രമങ്ങളുമായി അധികൃതർ രംഗത്ത് വന്നിട്ടുള്ളത്. തപാൽ നിയമങ്ങൾ അറിയാതെ നാട്ടിൽ നിന്ന് സാധനങ്ങൾ വരുത്തിയ മലയാളികൾ സഹിതം പലർക്കും തടവും നാടുകടത്തലും ഉൾപ്പടെയുള്ള ശിക്ഷകൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. സ്പോൺസറുടെ ഭാര്യയെ പ്രീണിപ്പിക്കാൻ നാട്ടിൽ നിന്ന് 'ഐക്കല്ല്' (മന്ത്രിച്ചൂതി കെട്ടുന്ന മാല) പോസ്​റ്റലിൽ വരുത്തിയ പത്തനംതിട്ട സ്വദേശിനിക്ക്​ അഞ്ച് വർഷത്തിലധികം സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ-അഹ്​സ ജയിലിൽ കഴിയേണ്ടി വന്നിരുന്നു. എന്നാൽ പുതുക്കിയ നിയമമനുസരിച്ച് ഇത്തരം കുറ്റങ്ങൾക്ക് ഭീമമമായ പിഴ തുകയും നൽകേണ്ടി വരും.

Tags:    
News Summary - Saudi Arabia Postal Law violators face fine up to 50 lakh riyals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.