ജിദ്ദ: കോവിഡിെൻറ പ്രത്യാഘാതങ്ങളിൽനിന്ന് കരകയറിയ രാജ്യങ്ങളുടെ പട്ടികയിൽ സൗദി രണ്ടാം സ്ഥാനത്ത്. ലോകത്തെ ഏറ്റവും വലിയ ധനകാര്യ വൃത്താന്ത ദിനപത്രമായ 'നിക്കൈ ഏഷ്യ' 120 രാജ്യങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തി തയാറാക്കിയ 'റിക്കവറി ഇൻഡക്സി'ലാണ് സൗദി അറേബ്യ രണ്ടാം സ്ഥാനത്തെത്തിയത്. ഇൻഫക്ഷൻ മാനേജ്മെൻറ്, വാക്സിൻ റോളൗട്ട്, സോഷ്യൽ മൊബിലിറ്റി എന്നിവയെല്ലാം പരിഗണിച്ചാണ് റിക്കവറി ഇൻഡക്സ് തയാറാക്കുന്നത്. കോവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറിയ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ചൈനയാണ്. ഹംഗറി സൗദിയോടൊപ്പം രണ്ടാം സ്ഥാനം പങ്കിടുന്നുണ്ട്. പട്ടികയിൽ മറ്റ് ജി.സി.സി രാജ്യങ്ങളിൽ ഖത്തർ അഞ്ചാം സ്ഥാനത്തും യു.എ.ഇ എട്ടാം സ്ഥാനത്തുമാണ്. ബഹ്റൈൻ 14ാം സ്ഥാനത്തും ഇന്ത്യ 34ാം സ്ഥാനത്തും കുവൈത്ത് 49ാം സ്ഥാനത്തും ഒമാൻ 61ാം സ്ഥാനത്തുമാണ്. കരകയറിയ രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും പിറകിലുള്ളത് വിയറ്റ്നാമും ഫിലിപ്പീൻസും മ്യാന്മറും തായ്ലൻഡുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.