വിദേശ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വിസകൾ അനുവദിക്കാൻ സൗദി അറേബ്യ

ജിദ്ദ: രാജ്യത്തേക്ക് വിദേശ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വിസകൾ അനുവദിക്കാൻ സൗദി അറേബ്യ. രാജ്യത്ത് വിദേശ സര്‍വകലാശാലകള്‍ ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ഹമദ് അല്‍ ശൈഖ്​ അറിയിച്ചു. വിദേശ സര്‍വകലാശാലകളുടെ ബ്രാഞ്ചുകള്‍ സൗദിയില്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും രൂപം നല്‍കുന്നുണ്ട്. സർവകലാശാലകൾ ആരംഭിച്ചാൽ വിദേശ വിദ്യാര്‍ഥികള്‍ക്കായി വിദ്യാഭ്യാസ വിസകള്‍ അനുവദിക്കും.

വിദേശ യൂനിവേഴ്‌സിറ്റികളുമായി വിദ്യാർഥികളെ കൈമാറൽ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. രാജ്യത്ത് ശാസ്ത്ര - സാങ്കേതിക വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. സൗദിയിൽ ബിരുദം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് കാമ്പസ് റിക്രൂട്ട്മെൻറുകൾ സജീവമാക്കും. സൗദി പൗരന്മാർക്ക് പരമാവധി ജോലികൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. പഠന സമയത്ത് തന്നെ അതിനാവശ്യമായ പരിശീലന പരിപാടികള്‍ ഇതി​െൻറ ഭാഗമായി ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി അറിയിച്ചു.

ബിരുദ പഠനത്തിന് ചേരാന്‍ ഹയര്‍ സെക്കൻഡറി വിദ്യാഭ്യാസം വേണമെന്ന നിലവിലെ വ്യവസ്ഥ ഒഴിവാക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടു പാസാവാതെ നേരിട്ട് കോളജുകളില്‍ ചേരാനുള്ള അവസരമൊരുക്കും. 2025ഓടെ കിൻറര്‍ഗാര്‍ട്ടന്‍ പ്രവേശന നിരക്ക് 40 ശതമാനവും 2030 ഓടെ അത് 90 ശതമാനവുമാക്കും.

Tags:    
News Summary - Saudi Arabia to issue study visas to foreign students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.