റിയാദ്: സൗദി അറേബ്യയിൽ ഇൻറർനെറ്റ് കാളിനുണ്ടായിരുന്ന നിരോധം നീക്കി. വാട്ട്സ് ആപ്പ്, സ്കൈപ്പ് പോലുള്ള ഇന്റർനെറ്റ് കോൾ ആപ്ലിക്കേഷനുകൾ ഇതോടെ സൗദിയിലുള്ളവർക്കും ഉപയോഗിക്കാം. ഇന്നലെയാണ് സൗദി ഭരണകൂടം ഇക്കാര്യം അറിയിച്ചത്.
വ്യാപാരാവശ്യങ്ങളെ ഉദ്ദേശിച്ചാണ് നീക്കമെന്ന് സൗദി വ്യക്തമാക്കി. VoIP (വോയ്സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോകോൾ) പ്രവർത്തന ചെലവ് കുറക്കുമെന്നും ഡിജിറ്റൽ സംരംഭകരെ പ്രോത്സാഹിപ്പിക്കുമെന്നും ആശയവിനിമയ- സാങ്കേതിക മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.