യാംബു: ആഗോള മലമ്പനി നിർമാർജന ദൗത്യത്തിെൻറ ഭാഗമായി സൗദി അറേബ്യ നടത്തുന്ന ബോധവത്കരണ പരിപാടികളും പ്രതിരോധ നടപടികളും ആഗോള ശ്രദ്ധ നേടുന്നു. എല്ലാ വർഷവും ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) നിർദേശപ്രകാരം ഏപ്രിൽ 25ന് ലോക മലമ്പനി ദിനമായി ആചരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സൗദിയിലും വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. 106 രാജ്യങ്ങളിലായി മുന്നൂറ് കോടിയിലധികം ആളുകൾ മലമ്പനിയുടെ (മലേറിയ) ഭീതിയിൽ കഴിയുന്ന സാഹചര്യമുണ്ട്.
വിവിധ രാജ്യങ്ങളിൽ മലേറിയയെ പ്രതിരോധിക്കുന്നതിലും രോഗപ്രതിരോധ അവബോധം വളർത്തുന്നതിലും സൗദി അറേബ്യ നടത്തിയ വലിയ ശ്രമങ്ങളാണ് ആഗോള ശ്രദ്ധയാകർഷിച്ചത്. സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും മലമ്പനിക്കെതിരായ പോരാട്ടത്തിന് വലിയ പിന്തുണ നൽകുന്നത് ആഗോള തലത്തിൽ ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ശുദ്ധജലത്തിൽ വളരുന്ന 'അനോഫിലസ്'എന്ന പെൺ കൊതുക് പടർത്തുന്ന മലമ്പനി മനുഷ്യ ജീവൻ വരെ നഷ്ടപ്പെടുത്താൻ സാധ്യതയുള്ള സാംക്രമിക രോഗമാണ്. രോഗപ്രതിരോധത്തിെൻറ ഭാഗമായി സൗദിയിൽ നടത്തിയ പ്രതിരോധ നടപടികൾ ഏറെ ഫലം കണ്ടിട്ടുണ്ട്. ഇതിനാൽ സൗദിയിൽ മലമ്പനി അപൂർവമായാണ് റിപ്പോർട്ട് ചെയ്യുന്നത്.
അയൽരാജ്യമായ യമനിൽ മലമ്പനി പ്രതിരോധിക്കാൻ കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻററിെൻറ (കെ.എസ്. റിലീഫ്) ആഭിമുഖ്യത്തിൽ നടത്തിയ കഠിനശ്രമങ്ങൾ ഏറെ ശ്രദ്ധേയമാണ്. ആരോഗ്യ ബോധവത്കരണ പരിപാടികളും വൈദ്യ സഹായങ്ങളും ഇപ്പോഴും സൗദി അവിടെ തുടരുന്നുണ്ട്. കെ.എസ്. റിലീഫ് സെൻററും ഡബ്ല്യു.എച്ച്.ഒയും തമ്മിൽ ഒന്നര വർഷത്തെ പ്രത്യേക പദ്ധതിയിൽ ഒപ്പുവെച്ചിട്ടുണ്ട്. മലമ്പനി നിർമാർജനത്തിന് യമനിൽ നടപ്പിലാക്കിയ വിവിധ പദ്ധതികൾക്ക് 10.5 മില്യൻ ഡോളറിലധികം മൂല്യം കണക്കാക്കുന്നു. 50ലധികം വൈവിധ്യങ്ങളായ പദ്ധതികൾ വഴി വമ്പിച്ച നേട്ടങ്ങളും യമൻ ജനതക്ക് സൗദിയുടെ ഇടപെടൽ മൂലം ഉണ്ടാകുന്നുവെന്നതും ശ്രദ്ധേയ നേട്ടമാണെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.