ജിദ്ദ: ശനിയാഴ്ച സൗദി അരാംകോയുടെ എണ്ണ സംസ്കരണശാലകളിൽ ഭീകരാക്രമണത്തെതുടർന ്നുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാക്കാൻ സാധിച്ചെങ്കിലും പ്രവർത്തനം പൂർവസ്ഥി തിയിലായിട്ടില്ല. ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്കരണ ശാലയാണ് സൗദിയിലെ അബ്ഖൈകില േത്.
പ്രതിദിനം ഏഴ് ദശലക്ഷം ക്രൂഡ് ഒായിൽ സംസ്കരിക്കാൻ ശേഷിയുള്ള ശാലയാണിത്.
ആക്രമണത്തിനിരയായ ഖുറൈസിലെ എണ്ണപ്പാടത്ത് 2000 കോടി എണ്ണ കരുതൽ ശേഖരമുണ്ട്. ഡ്രോൺ ആ ക്രമണത്തിൽ വലിയ സ്ഫോടനമാണ് ഇൗ കേന്ദ്രങ്ങളിൽ ഉണ്ടായത് എന്നതിനാൽ അതിസൂക്ഷ്മമായ പരിേശാധനയിലാണ് അരാംകോ. എല്ലാ അപകടസാധ്യതകളും ഒഴിവാക്കിവേണം പ്രവർത്തനം പൂർവ സ്ഥിതിയിലാക്കാൻ. അതേസമയം, കരുതൽ ശേഖരത്തിൽനിന്ന് എണ്ണയെടുത്ത് പ്രതിസന്ധി പരിഹരിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്.
അതിനിടെ ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നും യു.എസ് സൈന്യം തിരിച്ചടിക്ക് തയാറാണെന്നും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇൗ വിഷയത്തിൽ സൗദിയുടെ നിലപാടറിയാൻ കാത്തിരിക്കയാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
ആക്രമണത്തിനു പിന്നിൽ ആരെന്ന് സൗദി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യമനിലെ ഹൂതികൾ അവകാശവാദമുന്നയിച്ചിരുന്നെങ്കിലും ഇത്ര വലിയ ആക്രമണത്തിന് അവർക്ക് സാധിക്കില്ലെന്ന വിലയിരുത്തലാണ് സൗദിക്കുമുള്ളത്. ആക്രമണത്തിെൻറ പ്രഭവകേന്ദ്രം ഇറാഖോ, ഇറാനോ ആണെന്നാണ് വാർത്തകൾ. ഇറാഖ് ഇത് നിഷേധിച്ചിട്ടുണ്ട്. ഇതിനിടെ തിങ്കളാഴ്ച സൗദി ഉൗർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ അബ്ഖൈകിലെ അരാംകോ സംസ്കരണശാല സന്ദർശിച്ചു.
ആക്രമണം ഇറാഖും യു.എസും ചർച്ചചെയ്തു ബഗ്ദാദ്: സൗദിയിലെ അരാംകോ എണ്ണസംസ്കരണ ശാലയിലെ ഭീകരാക്രമണത്തെ കുറിച്ച് ഇറാഖും അമേരിക്കയും ചർച്ചചെയ്തു. ഇറാഖ് പ്രസിഡൻറ് ആദിൽ അബ്ദുൽ മഹ്ദിയും യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയും ഇക്കാര്യം ഫോണിൽ ചർച്ചചെയ്തു. ആക്രമണത്തിെൻറ ഉത്തരവാദിത്തം യമനിലെ ഹൂതി വിമതർ ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇക്കാര്യം യു.എസ് നിഷേധിച്ചിട്ടുണ്ട്. അബ്ഖൈഖിൽ പതിച്ച ഡ്രോൺ മിസൈലുകൾ ഇറാനിൽനിന്നോ ഇറാഖിൽനിന്നോ തൊടുത്തുവിട്ടതാണോ എന്നകാര്യം അമേരിക്ക പരിശോധിച്ചിരുന്നു.
ആക്രമണത്തിനായി ഇറാഖിനെ ഉപയോഗിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോംപിയോ അറിയിച്ചതായി ഇറാഖ് പ്രധാനമന്ത്രിയുടെ ഓഫിസ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ആക്രമണത്തിൽ തങ്ങളുടെ രാജ്യം പങ്കാളിയായിട്ടില്ലെന്ന് പറഞ്ഞ മഹ്ദി, അയൽരാജ്യങ്ങളെയോ സൗഹൃദരാജ്യങ്ങളെയോ ആക്രമിക്കാൻ ഇറാഖിനെ ഉപയോഗിക്കുന്നത് തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.