ദമ്മാം: ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോ ഓഹരി വില്പനക്ക് ഞായറാഴ്ച തുടക്കമാവു ം. ഡിസംബര്‍ നാലുവരെ വ്യക്തികള്‍ക്കും നിക്ഷേപകര്‍ക്കും ഓഹരി സ്വന്തമാക്കാം. സൗദിയിെല വിദേശികളായ താമസക്കാര്‍ക്കും നിക്ഷേപകര്‍ക്കും ഓഹരി വാങ്ങാന്‍ അനുമതിയുണ്ടാകും. അന്തിമ ഓഹരി വില ഡിസംബര്‍ അഞ്ചിനു മാത്രമേ പ്രഖ്യാപിക്കൂ.
രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ ഓഹരി വില്പനയുടെ ഭാഗമായി കൂടുതല്‍ സമയം ഞായറാഴ്ച മുതല്‍ പ്രവര്‍ത്തിക്കും. ഒരാള്‍ കുറഞ്ഞത് 10 ഓഹരികളെടുക്കണമെന്നാണ് വ്യവസ്ഥ. പരമാവധി എത്ര വേണമെങ്കിലും സ്വന്തമാക്കാം. ഡിസംബര്‍ നാലുവരെയാണ് ഓഹരികള്‍ സ്വന്തമാക്കാനാവുക. ഡിസംബര്‍ അഞ്ചിനാണ് അരാംകോ ഓഹരിയുടെ മൂല്യം പ്രഖ്യാപിക്കുക. ഏകദേശ മൂല്യം ഞായറാഴ്ചതന്നെ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യം ആഭ്യന്തര വിപണിയായ തദവ്വുലിലാണ് ലിസ്റ്റ് ചെയ്യുന്നത്.
ആദ്യ ആറുമാസത്തേക്ക് അരാംകോയുടെ പൂജ്യം ദശാംശം അഞ്ച് ശതമാനം ഓഹരി മാത്രമാണ് വിപണിയിലെത്തുക. ആറു മാസത്തിനു ശേഷമേ കൂടുതല്‍ ഓഹരി വില്‍ക്കൂ. ഡിസംബര്‍ അഞ്ചിന് ഓഹരി മൂല്യം പ്രഖ്യാപിച്ച ശേഷം കൂടുതല്‍ ഓഹരി വാങ്ങാന്‍ നിക്ഷേപകര്‍ക്ക് സാധിക്കില്ല.
ആകെ വില്‍ക്കുന്ന അഞ്ചു ശതമാനം ഓഹരിയില്‍ രണ്ട് ശതമാനത്തിെൻറ മൂല്യം 30 മുതല്‍ 40 ബില്യണ്‍ വരെ എത്തുമെന്നാണ് കമ്പനിയുടെ അവകാശ വാദം. ഓഹരി വിപണി പ്രവേശന പ്രഖ്യാപനത്തിലൂടെ ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു എണ്ണ ഭീമനായ സൗദി അരാംകോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.