സൗ​ദി ക​ലാ​സം​ഘം സം​ഘ​ടി​പ്പി​ക്കു​ന്ന ‘റി​യാ​ദ് ബീ​റ്റ്സ് 2022’ ക​ലാ​വി​രു​ന്നി​ന്റെ ബ്രോ​ഷ​ർ

പ്ര​കാ​ശ​നം

സൗദി കലാസംഘം 'റിയാദ് ബീറ്റ്സ്' സെപ്റ്റംബർ 16ന്

റിയാദ്: സൗദി കലാസംഘം (എസ്.കെ.എസ്) സംഘടിപ്പിക്കുന്ന 'റിയാദ് ബീറ്റ്സ് 2022' കലാവിരുന്ന് സെപ്റ്റംബർ 16ന് വൈകീട്ട് നാലുമുതൽ റിയാദിൽ അരങ്ങേറും. സിനിമതാരം അൻസിബ ഹസ്സൻ വിശിഷ്ടാതിഥിയാണ്. പരിപാടിയുടെ ബ്രോഷർ പ്രകാശനം ജയൻ കൊടുങ്ങല്ലൂർ, സത്യജിത്ത് സീബുൾ, സക്കീർ ഹുസൈൻ, അൻഷാദ് ഫിലിം ക്രാഫ്റ്റ്‌സ് എന്നിവർ ചേർന്ന് നിർവഹിച്ചു.

ശ്രീല, നിത, ജയേഷ്, വിഷ്ണു വിജയൻ, അബി ജോയ്, രാജേഷ് ഗോപാൽ, ഷബാന അൻഷാദ്, തസ്‌നിം റിയാസ്, ദേവിക ബാബുരാജ്, ലിനെറ്റ് സ്കറിയ, ഷാൻ പെരുമ്പാവൂർ, ബാബുരാജ്, ഷിജു റഷീദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രോഗ്രാം കോഓഡിനേറ്റർ തങ്കച്ചൻ വർഗീസ്, ട്രഷറർ ഷമീർ കല്ലിങ്കൽ എന്നിവർ നേതൃത്വം നൽകി.

സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള മുഴുവൻ അംഗങ്ങളെയും അതതിടങ്ങളിൽ പങ്കാളികളാക്കി ബ്രോഷർ പ്രകാശനങ്ങൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സൗദി അറേബ്യയിലെ മുഴുവൻ മലയാളി കലാകാരന്മാരെയും ഒരു കുടക്കീഴിൽ അണിനിരത്തുന്നതിന്റെ ഭാഗമായി രൂപവത്കരിച്ച സൗദി കലാസംഘത്തിൽ നിലവിൽ 220 അംഗങ്ങളാണുള്ളത്.

Tags:    
News Summary - Saudi art group 'Riyadh Beats' on September 16

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.