സൽമാൻ രാജാവ്​ സൗദി മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിക്കുന്നു

സുഡാൻ സമാധാന കരാറിനെ പിന്തുണച്ച്​ സൗദി മന്ത്രിസഭ

ജിദ്ദ: ആഭ്യന്തര പ്രശ്​നങ്ങളുള്ള സുഡാനിൽ നിലവിൽ വന്ന സമാധാന കരാറിനെ സൗദി മന്ത്രിസഭ പിന്തുണച്ചു.വിമത ഗ്രൂപ്പുകളുമായി സമാധാന കരാർ ഒപ്പുവെച്ച സുഡാൻ ഗവൺമെൻറിനെയും ജനങ്ങളെയും സൗദി ഭരണാധികാരി സൽമാൻ രാജാവി​െൻറ അധ്യക്ഷതയിൽ നിയോം സിറ്റി കേന്ദ്രീകരിച്ച്​ വെർച്വലായി ചേർന്ന മന്ത്രിസഭ യോഗം അഭിനന്ദിച്ചു.രാജ്യത്തി​െൻറ പരമാധികാരം സംരക്ഷിക്കൽ, ദേശീയ െഎക്യം ഉൗട്ടിയുറപ്പിക്കൽ, സമഗ്ര വികസനം, ബാഹ്യ ഇടപെടലിൽനിന്ന്​ സംരക്ഷണം എന്നിവ ലക്ഷ്യമിട്ടുള്ള സുഡാ​െൻറ ശ്രമങ്ങൾക്ക്​ എല്ലാ നിലക്കും​ പിന്തുണ തുടരുമെന്നും മന്ത്രിസഭ അറിയിച്ചു.

നിയമാനുസൃതമായ അഭിലാഷങ്ങൾ നേടിയെടുക്കുന്നതിന്​ സുഡാൻ ജനതക്ക്​ സഹായമുണ്ടാകുമെന്നും ഭൂതകാല അനന്തര ഫലങ്ങൾ മറികടന്ന്​ ശോഭനമായ ഭാവി സൃഷ്​ടിക്കാൻ സുഡാന്​ കഴിയുമെന്നും മന്ത്രിസഭ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോവിഡ്​ വാക്​സിൻ കണ്ടെത്തുന്നതിന്​ ഒരുമിച്ച്​ ശ്രമം നടത്തുന്നതോടൊപ്പം കോവിഡ്​ തടയാനും ആരോഗ്യ, സാമൂഹിക, സാമ്പത്തിക രംഗത്ത്​ അതുണ്ടാക്കിയ പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതു സംബന്ധിച്ചും ആലോചിക്കാൻ ചേർന്ന​ യു20 അർബൻ കമ്യുണിറ്റി മേയർമാരുടെ സമ്മേളനത്തിൽ​ സൽമാൻ രാജാവ്​ നടത്തിയ പ്രസംഗത്തെ മന്ത്രിസഭ അഭിനന്ദിച്ചു.

ദരിദ്രരാജ്യങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുക്കാനും എല്ലാവർക്കും നീതി ലഭിക്കുന്നുണ്ടോയെന്ന്​ ഉറപ്പുവരുത്താനും സിറ്റി മേയർമാ​രോട്​ സൽമാൻ രാജാവ്​ പ്രസംഗത്തിൽ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക വികസനത്തിൽ വലിയ പങ്കുവഹിക്കുന്ന റിയൽ എസ്​റ്റേറ്റ്​, ഭവനനിർമാണ മേഖലയിൽ വാറ്റ്​ കുറക്കാനുള്ള രാജകീയ ഉത്തരവ്​ പുറപ്പെടുവിച്ചതിനെയും മന്ത്രിസഭ പ്രശംസിച്ചു. പൗരന്മാർക്ക്​ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും വീടുകൾ സ്വന്തമാക്കാൻ സഹായിക്കുന്നതിനും ഗവൺമെൻറിന്‍റെ​ താൽപര്യം വ്യക്തമാക്കുന്നതാണി​തെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു.ഉംറ തീർഥാടനം ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നതി​െൻറ ഭാഗമായി ആദ്യഘട്ടത്തിന്​ തുടക്കമിട്ടതും തീർഥാടകരുടെ ആരോഗ്യസുരക്ഷക്ക്​ സ്വീകരിച്ച മുൻകരുതൽ നടപടികളും മന്ത്രിസഭ വിലയിരുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.