ജിദ്ദ: സൗദിയിൽ ഇന്ധനക്ഷമതക്കനുസരിച്ച് വാഹനങ്ങൾക്ക് വാർഷിക ഫീസ് ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനം. സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് വാഹനത്തിെൻറ ഇന്ധനക്ഷമതക്കനുസരിച്ച് വാഹന രജിസ്ട്രേഷൻ സമയത്തും അത് പുതുക്കുേമ്പാഴും വാർഷിക ഫീസ് ഇൗടാക്കാൻ തീരുമാനിച്ചത്. ലൈറ്റ് വാഹനങ്ങളുടെ പരമാവധി കാലയളവും പഴയ വാഹനങ്ങൾ റോഡുകളിൽനിന്ന് ഇല്ലാതാക്കലും സംബന്ധിച്ച പ്രത്യേക നിർദേശങ്ങളും വ്യവസ്ഥകളും പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തത്. വിവിധ വകുപ്പുകളുമായി സഹകരിച്ച് 2022 മുതലാണ് തീരുമാനം നടപ്പാക്കുക. പുതിയ വാഹന രജിസ്ട്രേഷനും അത് പുതുക്കുന്നതിനുമുള്ള ഫീസിനു പുറമെയാണ് വാർഷിക ഫീസ് നിശ്ചയിച്ചിരിക്കുന്നത്. അതത് മേഖല ട്രാഫിക് ഒാഫിസുകളിലൂടെയായിരിക്കും ഫീസ് ഇൗടാക്കുക. തീരുമാനത്തിൽ 2016 ലും അതിനു ശേഷവും നിർമിച്ച ലൈറ്റ് വാഹനങ്ങൾ, 2015 ലും അതിനു മുമ്പും നിർമിച്ച എല്ലാ ലൈറ്റ് വാഹനങ്ങളും മുഴുവൻ ഹെവി വാഹനങ്ങളും ഉൾപ്പെടും. രണ്ടു ഘട്ടങ്ങളായാണ് തീരുമാനം നടപ്പാക്കുക.
2022 മുതൽ ആദ്യംഘട്ടം നടപ്പാക്കും. 2023ൽ നിർമിച്ച പുതിയ ലൈറ്റ് വാഹനങ്ങൾ ഇതിലുൾപ്പെടും. തീരുമാനം നടപ്പാക്കൽ ബന്ധപ്പെട്ട വകുപ്പുകളിലെ ഇലക്ട്രോണിക് സംവിധാനങ്ങൾ തീരുമാനത്തിന് അനുസരിച്ച് നവീകരിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കും. രണ്ടാംഘട്ടം 2023 മുതലാണ് നടപ്പാക്കുക. ഇൗ ഘട്ടത്തിൽ എല്ലാ വാഹനങ്ങളും ഉൾപ്പെടും. സൗദി ഉൗർജ കാര്യക്ഷമത കേന്ദ്രം ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ആവശ്യമായ നടപടികൾ പൂർത്തീകരിച്ചതായും ആദ്യഘട്ടത്തിലെ പോരായ്മകൾ പരിഹരിച്ചെന്ന് ഉറപ്പുവരുത്തിയുമായിരിക്കും ഇൗ ഘട്ടവും നടപ്പാക്കുക. 2016 ലും അതിനു ശേഷവും നിർമിച്ച വാഹനങ്ങൾക്ക് ലിറ്ററിന് പ്രവർത്തനക്ഷമത 16 കിലോമീറ്ററോ അതിൽ കൂടുതലോ ആണെങ്കിൽ വാർഷിക ഫീസ് ഉണ്ടായിരിക്കുകയില്ല. 14 നും 16 നുമിടയിലാണെങ്കിൽ 50 റിയാലും 12 നും 14 നുമിടയിലാണെങ്കിൽ 85 റിയാലും 10 നും 12 നുമിടയിലാണെങ്കിൽ 130 റിയാലും 10 കിലോമീറ്ററിന് താഴെയാണെങ്കിൽ 190 റിയാലും വാർഷിക ഫീസ് അടക്കണം. എന്നാൽ, 2015 ഉം അതിന് മുമ്പും നിർമിച്ച ചെറുകിട വാഹനങ്ങൾക്കും എല്ലാ ഹെവി വാഹനങ്ങൾക്കും എൻജിൻ ശേഷിക്കനുസരിച്ചാണ് ഫീസ് അടക്കേണ്ടത്. 1.9 ൽ താഴെ ശേഷിയുള്ളതാണെങ്കിൽ ഫീസ് ഇല്ല. 1.91 മുതൽ 2.4 വരെയാണെങ്കിൽ 50 റിയാലും 2.41 മുതൽ 3.2 വരെയാണെങ്കിൽ 85 റിയാലും 3.21 മുതൽ 4.5 വരെയാണെങ്കിൽ 130 റിയാലും 4.5 മുകളിലാണെങ്കിൽ 190 റിയാലും ഫീസ് അടക്കണം.
വാഹന ഉടമകൾക്ക് വാർഷിക ഫീസ് സംബന്ധിച്ച് വ്യക്തമായ വിവരം അറിയുന്നതിന് ആവശ്യമായ നടപടികൾ ദേശീയ ഇൻഫർമേഷൻ കേന്ദ്രവും സൗദി ഉൗർജ കാര്യക്ഷത കേന്ദ്രവുമായി സഹകരിച്ച് ട്രാഫിക് വകുപ്പ് സ്വീകരിക്കണം. തീരുമാനം നടപ്പാക്കുേമ്പാഴുണ്ടാകുന്ന സാമൂഹിക, സാമ്പത്തിക പ്രയാസങ്ങൾ ലഘൂകരിക്കാൻ അർഹരായവർക്ക് വേണ്ട സഹായം ലഭ്യമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ബജറ്റിൽ ആവശ്യത്തിന് ഫണ്ട് വകയിരുത്തണമെന്നും നിർദേശമുണ്ട്. തീരുമാനം നടപ്പാക്കിയ മൂന്നു വർഷത്തിനു ശേഷം സാമ്പത്തിക, സാമൂഹിക വശങ്ങളിൽ അതുണ്ടാക്കിയ ഫലങ്ങൾ ഉൾപ്പെടുത്തി ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ദേശീയ ഉൗർജ കാര്യക്ഷമതാ കേന്ദ്രം വ്യക്തമായ റിപ്പോർട്ട് നൽകണമെന്നും തീരുമാനത്തിലുണ്ട്.
ഫീസ് സംബന്ധിച്ച് പരാതിയുള്ളവർക്ക് ഉൗർജ കാര്യക്ഷമത കേന്ദ്രവുമായി ബന്ധപ്പെട്ട് പരിഹരിക്കാവുന്നതാണ്. 15 വർഷത്തിന് മുകളിലുള്ള വാഹനങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന സ്വദേശികളായവർക്ക് അതിനുമേലുള്ള പിഴകളും ഫീസുകളും ഒഴിവാക്കിക്കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.