ജിദ്ദ: അഫ്ഗാൻ തലസ്ഥാനമായ കാബൂൾ യൂനിവേഴ്സിറ്റിയിലും ഫ്രഞ്ച് നഗരമായ നീസിലെ ചർച്ചിലും ഒാസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലും ഉണ്ടായ ഭീകരാക്രമങ്ങളെ സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭ ശക്തമായി അപലപിച്ചു. നിരപരാധികളായ ആളുകളുടെ ജീവിതത്തെ ലക്ഷ്യം വെക്കുന്ന, സുരക്ഷതയും സ്ഥിരതയും ദുർബലപ്പെടുത്തുന്ന, എല്ലാ നിയമങ്ങൾക്കും വിശ്വാസങ്ങൾക്കും പൊതുവായ മനുഷ്യബോധത്തിനുമെതിരായ പ്രവർത്തനങ്ങളെ രാജ്യം നിരാകരിക്കുന്നു. വിദ്വേഷവും ആക്രമവും തീവ്രവാദവും സൃഷ്ടിക്കുന്ന എല്ലാത്തരം പ്രവർത്തനങ്ങളെയും പിഴുതെറിയേണ്ടതുണ്ടെന്നും മന്ത്രിസഭ പറഞ്ഞു.
രാജ്യത്തിന് നേരെ തുടർച്ചയായി യമനിലെ ഹൂതികളും അവരുടെ പിന്തുണക്കുന്നവരും നടത്തികൊണ്ടിരിക്കുന്ന ആക്രമണങ്ങളെയും അപലപിച്ചു. വിദേശ ഉംറ തീർഥാടകരുടെ സൗദിയിലേക്കുള്ള വരവിനെ മന്ത്രിസഭ സ്വാഗതം ചെയ്തു. ആരോഗ്യ മുൻകരുതൽ പാലിച്ച് ഘട്ടംഘട്ടമായി തീർഥാടകരെ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് കീഴിലൊരുക്കിയ പദ്ധതികൾ മന്ത്രിസഭ അവലോകനം ചെയ്തു. കോവിഡ് ഭീഷണിക്കെതിരെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തി വിശ്വാസപരമായ അന്തരീക്ഷത്തിൽ തീർഥാടകർക്ക് ഉംറ നിർവഹിക്കാൻ സാധ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തീകരിക്കാൻ ഗവൺമെൻറ് നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയണെന്ന് യോഗം വിലയിരുത്തി.
പ്രാദേശിക അന്തർദേശീയ തലങ്ങളിലെ കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളും സ്ഥിതി വിവരണ കണക്കുകളും വിലയിരുത്തി. എല്ലാ മേഖലകളിലും അഴിമതി ഇല്ലാതാക്കുന്നതിെൻറ പ്രധാന്യം മന്ത്രിസഭ ചർച്ച ചെയ്തു. പൊതുഫണ്ടുകളും ദേശീയ നേട്ടങ്ങളും സംരക്ഷിക്കുന്നതിനും രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന സമഗ്ര വികസന പ്രകിയയെ പിന്തുണക്കാനും മെച്ചപ്പെടുത്താനും അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾക്ക് വലിയ പ്രധാന്യമുണ്ടെന്ന് അഭിപ്രായപ്പെട്ടു. പൊതുമുതൽ പിടിച്ചെടുക്കുന്നവരെയും വ്യക്തിതാൽപര്യങ്ങൾ നേടിയെടുക്കുന്നതിന് തൊഴിൽ പദവികൾ ഉപയോഗപ്പെടുത്തുന്നവരെയും സാമ്പത്തിക അഴിമതി നടത്തുന്നവരെയും പിടികൂടാൻ ബന്ധപ്പെട്ട വകുപ്പുകൾ നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണ്. ദേശീയ അന്തർദേശീയ സംഭവവികാസങ്ങളും മന്ത്രിസഭ അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.