ദമ്മാം: ലോകത്തെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമായ ഒാസ്കറിെൻറ 93ാമത് പുരസ്കാരത്തിനുള്ള നാമനിർദേശപട്ടികയിൽ സൗദി സിനിമയും ഇടംപിടിച്ചു. അറബ്ലോകത്തെ പ്രമുഖ ചലച്ചിത്രകാരി ഷഹദ് അമീൻ സംവിധാനം ചെയ്ത 'സ്കെയിൽസ്' ആണ് അഭിമാനനേട്ടത്തിന് അർഹത നേടിയത്. ഓസ്കറിെൻറ അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്കാണ് ചിത്രത്തിന് എൻട്രി ലഭിച്ചിരിക്കുന്നത്.
സൗദി ഫിലിം കമീഷനു കീഴിലുള്ള പ്രത്യേക സമിതിയാണ് ഓസ്കാർ പട്ടികയിലേക്ക് 'സ്കെയിൽസ്' തെരഞ്ഞെടുത്തത്. 'ലേഡി ഓഫ് ദ സീ' എന്നതാണ് ചിത്രത്തിെൻറ മറ്റൊരു പേര്. ഒട്ടേറെ ദേശീയ, അന്തർദേശീയ ചലച്ചിത്രമേളകളിൽ, നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തെ കൈയടികളോടെയാണ് പ്രേക്ഷകര്‍ വരവേറ്റത്. ഇതിനകം വെറോണ ഫിലിം പ്രൈസ് കരസ്ഥമാക്കുകയും ചെയ്തു. അറബ് ചലച്ചിത്ര ലോകത്തെ പ്രമുഖ താരങ്ങളായ ബസീമ ഹജ്ജാർ, അഷ്റഫ് ബർഹൂം, യാക്കൂബ് അൽഫർഹാൻ എന്നിവരാണ് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്.
'ഹയാത്' എന്ന അറബി പെൺകുട്ടിയുടെ കഥാപാത്രത്തിലൂടെ അറബി മുക്കുവ ഗ്രാമത്തിലെ സംസ്കാരവും ആചാരങ്ങളും നോവേറിയ ജീവിത പരിസരവും തീക്ഷ്ണമായ ജീവിതാനുഭവങ്ങളും ഇതിവൃത്തമാക്കിയാണ് കഥാഗതി വികസിക്കുന്നത്. ഏറിയോ കുറഞ്ഞോ അളവിൽ പ്രയാസങ്ങൾ നേരിടുന്ന സ്ത്രീകളുടെ സമ്മിശ്ര വികാരങ്ങളും മനോവ്യാപാരങ്ങളും ഒപ്പിയെടുക്കുന്ന കൂടുതൽ ചലച്ചിത്രങ്ങൾ അഭ്രപാളിയിൽ വെളിച്ചം കാണേണ്ടതുണ്ടെന്ന് സംവിധായിക ഷഹദ് അമീൻ ഒാസ്കർ വാർത്തയോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു. അന്താരാഷ്ട്ര വേദിയിൽ സൗദിയെ പ്രതിനിധാനം ചെയ്ത് തെൻറ ചിത്രം തിരശ്ശീലയിൽ തെളിയുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും അവർ പറഞ്ഞു.
2013ൽ ഓസ്കർ നോമിനേഷൻ നേടിയ 'വജ്ദ' എന്ന, ഹൈഫ മൻസൂറിെൻറ ചിത്രവും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മഹമൂദ് സബ്ബാഗ് സംവിധാനം ചെയ്ത 'ബർഖ യുകാബില് ബർഖ' എന്ന ചിത്രം 2016ൽ ഓസ്കറിൽ ഇടംനേടിയിരുന്നു. പുരസ്കാരവേദിയിൽ ഈ ചിത്രങ്ങൾ ചർച്ച ചെയ്യപ്പെട്ടെങ്കിലും അന്തിമപട്ടികയിലെത്താതെ പുറത്താവുകയായിരുന്നു. വിവിധ ഭാവങ്ങളുടെ പകർന്നാട്ടമായി അരങ്ങേറാറുള്ള കുട്ടികളുടെ നാടകമേള മുതൽ സാമൂഹിക ഉള്ളടക്കമുള്ള കഥകൾ ൈകയടക്കത്തോടെ തിരശ്ശീലയിൽ എത്തിക്കുന്ന പ്രമുഖ സിനിമനിർമാതാക്കൾ വരെ അണിനിരക്കുന്നതാണ് സമകാലിക അറബ് ചലച്ചിത്ര ലോകം.
അഭിനയരംഗത്തെ പുതിയ പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും സിനിമകൾ നിർമിക്കാനും പഠിപ്പിക്കുന്ന നിരവധി ശിൽപശാലകളാണ് രാജ്യത്ത് അരങ്ങേറാറുള്ളത്. സൗദി എല്ലാ മേഖലകളിലും മുന്നേറിക്കൊണ്ടിരിക്കുന്ന വർത്തമാന സാഹചര്യത്തിൽ, ഏറെ പ്രത്യാശയോടെയാണ് 'സ്കെയിൽസി'െൻറ ഓസ്കർ വേദിയിലെ പ്രകടനത്തെ ചലച്ചിത്രപ്രേമികൾ നോക്കിക്കാണുന്നത്. ലോകോത്തര നിലവാരമുള്ള അന്താരാഷ്ട്ര ചലച്ചിത്ര സിനിമകൾ മാറ്റുരക്കുന്ന വേദിയിൽ ഏപ്രിൽ 25നാണ് നിർണായക ഫലപ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.