അൽ ഖോബാർ: സൗദി കിഴക്കൻ പ്രവിശ്യയിൽ റോഡപകടത്തിൽ സൗദി പൗരൻ മരിച്ചു. ഖത്വീഫ് സെയ്ഹാത്തിന് സമീപം നടന്ന റോഡപകടത്തിൽ ഡി.എസ്.വി ഗ്ലോബൽ ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് കമ്പനിയിലെ കസ്റ്റംസ് ക്ലിയറൻസ് മാനേജർ അലി സാലിഹ് ജാസിമാണ് (50) മരിച്ചത്. ദമ്മാമിൽനിന്ന് വീട്ടിലേക്ക് മടങ്ങുംവഴി എതിർപാതയിലൂടെ പോവുകയായിരുന്ന വാഹനം നിയന്ത്രണംവിട്ട് മറു റോഡിലേക്ക് ഓടിക്കയറുകയും അലി സാലിഹിന്റെ വാഹനത്തിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.
മൃതദേഹം ദരീനിലെ സുലിമാൻ അബ്ദുൽ അസീസ് അൽ ഗുനിം പള്ളിയിൽ ഖബറടക്കി. ഒരു പതിറ്റാണ്ടിലേറെയായി ഡി.എസ്.വിയിൽ ജോലി ചെയ്യുന്ന അലി സാലിഹിന്റെ അപകട മരണം കമ്പനി ജീവനക്കാരെ ഏറെ ദുഃഖത്തിലാഴ്ത്തി. സഹപ്രവർത്തകന്റെ മരണത്തിൽ ഡി.എസ്.വി കമ്പനി മാനേജ്മെന്റും ജീവനക്കാരും അനുശോചിച്ചു. ഇതേ കമ്പനിയുടെ ജുബൈൽ വെയർ ഹൗസ് മാനേജറായി ജോലി ചെയ്യുന്ന ഉമർ ജാസിം സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.