റിയാദ്: ഗസ്സയിൽ ഇസ്രായേൽ ക്രൂരമായ യുദ്ധക്കുറ്റങ്ങൾ ചെയ്യുന്നത് തടയാതെ തുടരുന്നതിനെ ശക്തമായി അപലപിച്ച് സൗദി അറേബ്യ. ഗസ്സക്ക് തെക്ക് ഖാൻ യൂനുസ് നഗരത്തിലെ നാസർ മെഡിക്കൽ കോംപ്ലക്സിൽ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയതാണ് ഏറ്റവും പുതിയത്. ഇസ്രായേലിന്റെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങൾക്കെതിരെ ഉത്തരവാദിത്ത സംവിധാനങ്ങൾ സജീവമാക്കുന്നതിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ പരാജയമാണിതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. ഇത് കൂടുതൽ ലംഘനങ്ങൾക്കും കടുത്ത മനുഷ്യ ദുരന്തങ്ങൾക്കും നാശത്തിനും മാത്രമെ കാരണമാകൂ. ഗസ്സയിൽ സിവിലിയന്മാർക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ തടയാനും അവർ നടത്തിയ കൂട്ടക്കൊലകൾക്ക് ഉത്തരവാദികളാക്കാനുമുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്ന സൗദിയുടെ ആവശ്യം വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.