കോവിഡ്​: സൗദിയിൽ ഇന്ന്​ 4710 പേർ സുഖം പ്രാപിച്ചു

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ വ്യാപനം സംബന്ധിച്ച്​ ആശ്വാസം പകരുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. പുതിയ രോഗികളുടെ എണ്ണത്തെക്കാൾ രോഗമുക്തരുടെ എണ്ണം തുടർച്ചയായി ഉയരുന്ന പ്രവണതയാണ്​ പ്രകടം. ചൊവ്വാഴ്​ച 3139 പേർക്ക്​ രോഗം പുതുതായി സ്ഥിരീകരിച്ചപ്പോൾ 4710 പേരാണ്​ സുഖം പ്രാപിച്ചത്​.

ആശുപത്രികളിൽ ചികിത്സയിലുണ്ടായിരുന്നവരിലും കാര്യമായ കുറവ്​ അനുഭവപ്പെട്ട്​ തുടങ്ങി. 109885 പേർ ഇതുവരെ രോഗമുക്തരായി. ഇതോടെ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ ആകെ എണ്ണം 52913 ആയി കുറഞ്ഞു. ഇതിൽ 2122 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. രാജ്യത്താകെ വൈറസ്​ ബാധ സ്ഥിരീകരിച്ച ആളുകളുടെ ആകെ എണ്ണം 164144 ആയി. 24 മണിക്കൂറിനിടെ 39 മരണമാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ആകെ മരണസംഖ്യ 1346 ആയി. റിയാദ്​ (11), മക്ക (6), ജിദ്ദ (4), ദമ്മാം (3), ഹുഫൂഫ്​ (3), ത്വാഇഫ്​ (3), മദീന (2), അൽബാഹ (2), അബഹ (1), ഖോബാർ (1), വാദി ദവാസിർ (1), ജീസാൻ (1), അൽഖുവയ്യ (1) എന്നിവിടങ്ങളിലാണ്​ മരണങ്ങൾ സംഭവിച്ചത്​. റിയാദ്​ നഗരത്തിൽ രോഗവ്യാപനതോത്​ നന്നായി കുറഞ്ഞു. മരണ സംഖ്യയുടെ കാര്യത്തിൽ ജിദ്ദ തന്നെയാണ്​ മുന്നിൽ, 445. മക്കയിൽ 387ഉം റിയാദിൽ 191ഉം ആണ്​ മരണസംഖ്യ. രാജ്യത്തെ ചെറുതും വലുതുമായ 194 പട്ടണങ്ങളാണ്​​ രോഗത്തി​​െൻറ പിടിയിലായത്​. പുതുതായി 27,253 സ്രവസാമ്പിളുകൾ​ പരിശോധിച്ചു​. ഇതോടെ രാജ്യത്ത്​ ഇതുവരെ ആകെ 1,345,520 പി.സി.ആർ​ ടെസ്​റ്റുകൾ നടന്നു.

പുതിയ രോഗികൾ:

ജിദ്ദ 393, ദമ്മാം 301, റിയാദ്​ 299, മക്ക 277, ഖത്വീഫ്​ 237, ഖോബാർ 178, ദഹ്​റാൻ 165, മദീന 156, ഖമീസ്​ മുശൈത്​ 122, ത്വാഇഫ്​ 117, ഹാഇൽ 106, അബഹ 91, നജ്​റാൻ 70, വാദി ദവാസിർ 45, ബുറൈദ 42, ഹഫർ അൽബാത്വിൻ 42, അബ്​ഖൈഖ്​ 30, ജുബൈൽ 28, ബീഷ 25, മഹായിൽ 20, ഉനൈസ 19, റാസതനൂറ 18, തബൂക്ക്​ 18, ജീസാൻ 17, ബുഖൈരിയ 14, ബാറഖ്​ 14, ബേയ്​ഷ്​ 14, അൽമദ്ദ 12, അഹദ്​ റുഫൈദ 12, റൂമ 12, അൽമുബറസ്​ 10, മിദ്​നബ്​ 10, അൽറസ്​ 10, സഫ്​വ 10, യാംബു 9, അൽഹർജ 9, റഫാഇ അൽജംഷ്​ 9, ദഹ്​റാൻ അൽജനൂബ്​ 8, അൽബദാഇ 7, തത്​ലീത്​ 7, അൽനമാസ്​ 6, റിജാൽ അൽമ 6, അൽബഷായർ 6, നാരിയ 6, മഹദ്​ അൽദഹബ്​ 5, അയൂൻ അൽജുവ 5, അൽസഹൻ 5, ദലം 5, അബൂഅരീഷ്​ 5, യാദമഅ 5, അൽഖർജ്​ 5, നമീറ 4, റാനിയ 4, അൽഖൈസൂമ 4, വുതെലാൻ 4, അൽഅസിയ 3, അൽഖുവാര 3, ഖുൻഫുദ 3, അൽമുവയ്യ 3, തുർബാൻ 3, വാദി ബിൻ ഹഷ്​ബൽ 3, സമോദ 3, അൽഷംലി 3, അൽഅയ്​ദാബി 3, സാംത 3, ശറൂറ 3, ദറഇയ 2, റിയാദ്​ അൽഖബ്​റ 2, അൽമഹാനി 2, ഖിയ 2, ബലാസ്​മർ 2, സറാത്​ അബീദ 2, അൽഖഫ്​ജി 2, മുലൈജ 2, ഖുറയാത്​ അൽഉൗല 2, ഉറൈറ 2, റാബിഗ്​ 2, അൽകാമിൽ 2, ഹുഫൂഫ്​ 1, അൽഹമാന 1, അലൈസ്​ 1, അൽഉല 1, ബദർ 1, ഉഖ്​ലത്​ സുഖൂർ 1, അൽഖൂസ്​ 1, അൽമുസൈലിഫ്​ 1, അൽഖഹ്​മ 1, സുയ്യറ 1, അൽഷനൻ 1, അൽദർബ്​ 1, അൽദായർ 1, അൽഹറാത്​ 1, സബ്​യ 1, അഹദ്​ അൽമസ്​റഅ 1, ബദർ അൽജനൂബ്​ 1, റഫ്​ഹ 1, ഹുറൈംല 1, നഫി 1, റുവൈദ അൽഅർദ 1, ശഖ്​റ 1, അൽബദ 1.

മരണസംഖ്യ:

ജിദ്ദ 445, മക്ക 387, റിയാദ്​ 191, മദീന 83, ദമ്മാം 56, ഹുഫൂഫ്​ 35, ത്വാഇഫ്​ 24, തബൂക്ക്​ 14, ബുറൈദ 12, അൽഖോബാർ 10, ഖത്വീഫ് 9​, ജീസാൻ 8, ബീഷ 7, അറാർ 7, സബ്​യ 6, ഹഫർ അൽബാത്വിൻ 6, അൽഖുവയ്യ 5, അൽബാഹ 4, വാദി ദവാസിർ 4, നാരിയ 3, ജുബൈൽ 3, അൽമുബറസ്​ 3, ഖുൻഫുദ 3, യാംബു 2, ഹാഇൽ 2, ഖമീസ്​ മുശൈത്ത് 2​, അൽബദാഇ 1, റഫ്​ഹ 1, അൽഖർജ്​ 1, ബേയ്​ഷ്​ 1, ഹ​ുറൈംല 1, അൽഖുവയ്യ 1, നജ്​റാൻ 1, ഉനൈസ 1, മഹായിൽ 1.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.